Kerala

അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡ് : സര്‍ക്കാരിനെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി

രാഷ്ട്രീയക്കാരുടെ മുഖം ബോര്‍ഡുകളിലില്ലാതായാല്‍ നിരത്തുകള്‍ മലീമസമാക്കുന്ന നടപടിയില്‍ മാറ്റം വരുമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

Published by

കൊച്ചി:അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ നീക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി. എത്ര ബോര്‍ഡുകള്‍ നീക്കം ചെയ്‌തെന്ന കണക്കുകള്‍ ഹാജരാക്കാന്‍ കൂടുതല്‍ സമയം തേടിയ സര്‍ക്കാര്‍ നടപടിയില്‍ സിംഗിള്‍ ബെഞ്ച് കടുത്ത അതൃപ്തി രേഖപ്പെടുത്തി.

രാഷ്ടീയ പാര്‍ട്ടികളുടെ ബോര്‍ഡുകള്‍ നീക്കം ചെയ്തതിന്റെ കണക്കുകള്‍ പ്രത്യേകം വേണമെന്ന് ആവശ്യപ്പെട്ട കോടതി എത്ര രൂപ പിഴ ഈടാക്കിയെന്ന് അറിയിക്കണമെന്നും പറഞ്ഞു.

രാഷ്‌ട്രീയക്കാരുടെ മുഖം ബോര്‍ഡുകളിലില്ലാതായാല്‍ നിരത്തുകള്‍ മലീമസമാക്കുന്ന നടപടിയില്‍ മാറ്റം വരുമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുളള ബോര്‍ഡുകള്‍ ഇത്തരത്തില്‍ അനധികൃതമായി സ്ഥാപിക്കില്ലെന്ന് ഉത്തരവിറക്കാന്‍ കഴിയുമോ എന്നും കോടതി ചോദിച്ചു. ഫ്‌ലക്‌സ് ബോര്‍ഡുകള്‍ നീക്കാന്‍ ധൈര്യം വേണമെന്ന് സര്‍ക്കാരിനോട് പറഞ്ഞ കോടതി കേസ് പരിഗണിക്കുന്നത് അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by