ജറുസലേം: സിറിയന്‍ പട്ടാളത്തിന്റെ ആയുധങ്ങള്‍ അപകടകാരികളുടെ കയ്യില്‍ എത്താതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ മാത്രമാണ് ഡമാസ്കസിലേതടക്കമുള്ള ആക്രമണത്തിനു പിന്നിലെന്ന് ഇസ്രയേല്‍. അപ്രതീക്ഷിതമായി മൂന്ന് വിമാനത്താവളങ്ങളിലും പട്ടാള കേന്ദ്രങ്ങളിലും ആക്രമണം നടത്തുകയും ജെറ്റുകളും ഹെലികോപ്റ്ററുകളും സൈനിക സാമഗ്രികളും അടക്കമുള്ളവ നശിപ്പിച്ചതായും സിറിയന്‍ പട്ടാളം ആരോപിച്ചിരുന്നു. 200ലേറെ ആക്രമണങ്ങളാണ് ആ രാജ്യം നടത്തിയത്. ഡമാസ്കസ് വിമാനത്താവളത്തിന് കിലോമീറ്റര്‍ അകലെയുള്ള ഖത്താന നഗരം വരെ ഇസ്രയേല്‍ സൈന്യം എത്തിയതായും ബഫര്‍സോണ്‍ അതിര്‍ത്തി ലംഘിച്ചതായും സിറിയ ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: