കോട്ടയം:ഭാര്യയെ ഡോക്ടറെ കാണിക്കാന്‍ എത്തിയ ഭര്‍ത്താവ് ചീട്ട് കിട്ടാന്‍ വൈകിയതോടെ വൈക്കം താലൂക്ക് ആശുപത്രിയില്‍ ബഹളം വച്ചു. അധികൃതരെ അസഭ്യം പറഞ്ഞു.ഇത് ചോദ്യം ചെയ്ത പൊലീസിനെയും യുവാവ് ആക്രമിച്ചു.
ആക്രമണത്തില്‍ പൊലീസുകാര്‍ക്ക് പരിക്കേറ്റു. കോട്ടയം ബ്രഹ്മമംഗലം സ്വദേശി അനീഷ്‌കുമാറാണ് അക്രമം നടത്തിയത്.
വൈക്കം സ്‌റ്റേഷനിലെ എഎസ്‌ഐ അല്‍അമീര്‍, സിവില്‍ പൊലീസുദ്യോഗസ്ഥന്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. തലയ്‌ക്ക് പരിക്കേറ്റ എഎസ്‌ഐ ആശുപത്രിയില്‍ ചികിത്സ തേടി.
അനീഷ്‌കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച വൈകിട്ടോടെയാണ് വൈക്കം താലൂക്ക് ആശുപത്രിയില്‍ സംഭവം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: