Kerala

ചാണ്ടി ഉമ്മന്‍ അത്ര ജനകീയനാവേണ്ട, കോണ്‍ഗ്രസില്‍ പുകഞ്ഞുപുകഞ്ഞ് ആ അമര്‍ഷം പുറത്തുവന്നു

Published by

കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകന്‍ എന്ന നിലയ്‌ക്ക് ചാണ്ടി ഉമ്മന് ലഭിക്കുന്ന പ്രാമുഖ്യത്തിനെതിരെ ഏറെക്കാലമായി കോണ്‍ഗ്രസില്‍ പുകഞ്ഞു കൊണ്ടിരുന്ന അമര്‍ഷം പുറത്തുവന്നു. ചാണ്ടി ഉമ്മന് ലഭിക്കുന്ന താര പദവി സീനിയറായ മറ്റു നേതാക്കള്‍ക്കും അസ്വസ്ഥത സൃഷ്ടിക്കുകയാണ്. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ യുവ നേതൃത്വം പ്രചാരണം ഏറ്റെടുത്ത് നടത്തിയപ്പോള്‍ ചാണ്ടി ഉമ്മനെ കാര്യമായി പരിഗണിച്ചില്ല.അവിടെ തനിക്ക് ചുമതലയൊന്നും നല്‍കിയില്ലെന്ന ചാണ്ടിയുടെ പ്രസ്താവനയില്‍ തൂങ്ങി അദ്ദേഹത്തിന് എതിരെ പടനീക്കത്തിനാണ് ഒരു വിഭാഗം ഇപ്പോള്‍ മുതിരുന്നത്.ഇത്തരമൊരു അഭിപ്രായം പ്രകടിപ്പിച്ചതിലൂടെ സമൂഹത്തിനുമുന്നില്‍ ചാണ്ടി ചെറുതായി പോയി എന്നു വരെ കോട്ടയം ജില്ലയില്‍ നിന്നുള്ള മറ്റൊരു എംഎല്‍എ ആയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു.മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരണത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. താന്‍ എന്തുകൊണ്ട് പാലക്കാട്ട് പ്രചാരണത്തിന് പോയില്ല എന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ചുമതല ഏല്‍പ്പിക്കാത്തത് കൊണ്ടാണ് എന്ന് മാത്രമാണ് മറുപടി പറഞ്ഞതെന്നും അതില്‍ വിവാദമാക്കാന്‍ ഒന്നുമില്ലെന്നുമാണ് ചാണ്ടിഉമ്മന്റെ നിലപാട്. എന്നാല്‍ ഉമ്മന്‍ചാണ്ടിയെ പോലെ ജനകീയനാവാന്‍ ശ്രമിക്കുന്നചാണ്ടി ഉമ്മനെ ഒതുക്കാന്‍ കിട്ടിയ അവസരമായി ചില സീനിയര്‍ നേതാക്കള്‍ അടക്കം ഇത് പ്രയോജനപ്പെടുത്തുകയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by