തിരുവനന്തപുരം: അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ഫ്ളക്സ് ബോര്‍ഡുകളും കൊടി തോരണങ്ങളും ബാനറുകളും മറ്റും നീക്കുന്ന തിരക്കിലേക്ക് തദ്ദേശസ്ഥാപനങ്ങള്‍. ഇത് സംബന്ധിച്ചു ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് 10 ദിവസത്തിനകം ഇവ നീക്കണമെന്ന് സര്‍ക്കാര്‍ തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്കി. കോടതി നിശ്ചയിച്ച സമയ പരിധിക്കുള്ളില്‍ നീക്കാത്ത പക്ഷം പഞ്ചായത്ത് സെക്രട്ടറിമാര്‍ പിഴ അടക്കേണ്ടിവരുമെന്നാണ് സര്‍ക്കാര്‍ ഉത്തരവിലും പറഞ്ഞിട്ടുള്ളത്. ബോര്‍ഡുകളും മറ്റും നീക്കുക മാത്രമല്ല അത് പൊതുജനങ്ങള്‍ക്ക് അടക്കും ബുദ്ധിമുട്ടില്ലാത്ത വിധം ശാസ്ത്രീയമായി സംസ്കരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.രാഷ്ട്രീയപാര്‍ട്ടികളുടെയും മതസംഘടനകളുടെയും അടക്കമുള്ള ബോര്‍ഡുകളും ബാനറുകളും നീക്കുമ്പോള്‍ സംഘര്‍ഷാവസ്ഥ ഉണ്ടാവുകയാണെങ്കില്‍ പോലീസിന്റെ സഹായം തേടാമെന്നും ഹൈക്കോടതിയും സര്‍ക്കാരും വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: