തിരുവനന്തപുരം: സംസ്ഥാനത്തെ ഊര്‍ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംസ്ഥാന ഊര്‍ജ സംരക്ഷണ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. വന്‍കിട ഊര്‍ജ ഉപഭോക്താക്കളുടെ വിഭാഗത്തില്‍ എറണാകുളം ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡ് , കോഴിക്കോട് പീകെ സ്റ്റീല്‍ കാസ്റ്റിംഗ്‌സ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങള്‍ അവാര്‍ഡ് പങ്കിട്ടു. ഇടത്തരം ഊര്‍ജ ഉപഭോക്താക്കളുടെ വിഭാഗത്തില്‍ ആലപ്പുഴ വി കെ എല്‍ സീസണിംഗ് പ്രൈവറ്റ് ലിമിറ്റഡ് ജേതാക്കളായി. മാര്‍ സ്ലീവ മെഡിസിറ്റി പാലാ, കെട്ടിടങ്ങളുടെ വിഭാഗത്തിലും കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗ് സംഘടനകള്‍/ സ്ഥാപനങ്ങള്‍ എന്ന വിഭാഗത്തിലും അവാര്‍ഡ് നേടി. കേരള വാട്ടര്‍ അതോറിറ്റി ഈ വിഭാഗത്തില്‍ പ്രശസ്തി പത്രം നേടി. ഊര്‍ജകാര്യക്ഷമത കൂടിയ ഉപകരണങ്ങളുടെ പ്രമോട്ടര്‍മാര്‍ എന്ന വിഭാഗത്തില്‍ 50000 രൂപയും അവാര്‍ഡും നേടി വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് അവാര്‍ഡ് നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക