ആലപ്പുഴ : പ്രശസ്തമായ ചക്കുളത്തുകാവ് പൊങ്കാലയ്‌ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പൊങ്കാലയോട് അനുബന്ധിച്ച് ഡിസംബര്‍ 13ന് കുട്ടനാട്, ചെങ്ങന്നൂര്‍, മാവേലിക്കര, അമ്പലപ്പുഴ താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പൊതുപരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം നടക്കും.
ഡിസംബര്‍ 13ന് നടക്കുന്ന പൊങ്കാലയ്‌ക്കായി വിവിധ പ്രദേശങ്ങളില്‍ ഭക്തര്‍ ഇടംപിടിച്ചു തുടങ്ങി. സംസ്ഥാനത്തെ പ്രധാന ഡിപ്പോകളില്‍ നിന്നും ക്ഷേത്രത്തിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നുണ്ട്. വിവിധ സര്‍ക്കാര്‍ ഏജന്‍സികളെ ഏകോപിപ്പിച്ചുകൊണ്ട് ആലപ്പുഴ ,പത്തനംതിട്ട ജില്ലാ കളക്ടര്‍മാര്‍ അവലോകനയോഗം ചേര്‍ന്നു.
തമിഴ്‌നാട് കര്‍ണാടക തുടങ്ങിയ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും നിരവധി ഭക്തരാണ് ചക്കുളത്തുകാവില്‍ പൊങ്കാല അര്‍പ്പിക്കാന്‍ എത്തുന്നത്. ഭക്തജനങ്ങളെ വരവേല്‍ക്കുന്നതിനും പൊങ്കാലയുടെ സുഗമായ നടത്തിപ്പിനും വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുളളതെന്ന് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക