എണ്ണിയാല്‍ തീരാത്ത ആരാധനാലയങ്ങള്‍ ദക്ഷിണേന്ത്യയിലെ ഒരു കുഞ്ഞു സംസ്ഥാനമായ തെലുങ്കാനയുടെ പ്രത്യേകതയാണ്. കൊത്തുപണികള്‍ കൊണ്ടും വാസ്തു ശില്‍പങ്ങള്‍കൊണ്ടും ആരാധനാ രീതികള്‍ കൊണ്ടും അമ്പരിപ്പിക്കുന്നവയാണിവ . അവയിൽ ഏറ്റവും ശ്രദ്ധ ആകർഷിക്കുന്ന ക്ഷേത്രമാണ് ‘യാദാദ്രി’ ശ്രീ ലക്ഷ്മി നരസിംഹ സ്വാമിയുടേത് .
ആന്ധ്രാപ്രദേശിലെ തിരുപ്പതി മാതൃകയിലാണ് ഇതിന്റെ നിർമ്മാണം . കഴിഞ്ഞ 100 വർഷത്തിനിടെ കൃഷ്ണശിലയിൽ (കറുത്ത ഗ്രാനൈറ്റ് കല്ല്) നിർമ്മിച്ച ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രമാണിത്. ഏറ്റവും മികച്ച കൊട്ടാരങ്ങളുടെ സൗന്ദര്യങ്ങളെ പോലും വെല്ലുന്ന തരത്തിലാണ് ഈ ക്ഷേത്ര സൗന്ദര്യം.
യാദാദ്രി ക്ഷേത്ര പദ്ധതിക്ക് 1200 കോടിയാണ് ചെലവഴിച്ചത് . 140 കിലോ സ്വർണമാണ് ക്ഷേത്രത്തിൽ നിർമ്മാണത്തിൽ ഉപയോഗിച്ചത് . ഇതിൽ 125 കിലോ സ്വർണത്തിലാണ് ശ്രീകോവിലിലെ താഴികക്കുടം ഒരുക്കിയത് . 1000 വർഷത്തേക്ക് കേടാകാത്ത കറുത്ത ഗ്രാനൈറ്റ് കല്ലുകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക