പത്തനംതിട്ട: സംസ്ഥാനത്തെ 31 തദ്ദേശവാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ മൂന്ന് വാർഡുകളിൽ എൻഡിഎയ്‌ക്ക് ഉജ്ജ്വല വിജയം. പത്തനംതിട്ട എഴുമറ്റൂർ ഗ്രാമപഞ്ചായത്തിലെ ഇരുമ്പു കുഴി വാർഡ് (അഞ്ചാം വാർഡ്) ബിജെപി സ്ഥാനാർത്ഥി റാണി ആർ കോൺഗ്രസിൽ നിന്നും പിടിച്ചെത്തു. 48 വോട്ടിനായിരുന്നു റാണിയുടെ വിജയം.
കോൺഗ്രസ് സ്ഥാനാർത്ഥി സൂസൻ ജെയിംസിനെയാണ് റാണി പരാജയപ്പെടുത്തിയത്. ബിജെപി സ്ഥാനാർത്ഥിക്ക് 295 വോട്ട് ലഭിച്ചപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് 247 വോട്ടാണ് ലഭിച്ചത്. 2020ലെ തിരഞ്ഞെടുപ്പിൽ ഇവിടെ കോൺഗ്രസിലെ ലീലാമ്മ സാബു 337 വോട്ടിനാണ് വിജയിച്ചത്. തിരുവനന്തപുരം വെള്ളറട ഗ്രാമ പഞ്ചായത്ത്കരിക്കാമൻ കോട് വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥി അഖില മനോജ് ഉജ്ജ്വല വിജയം കരസ്ഥമാക്കി.
കൊടുങ്ങല്ലൂർ നഗരസഭ 41ാം വാർഡിൽ നടന്ന മത്സരത്തിൽ എൻഡിഎ സ്ഥാനാർത്ഥി ഗീതാ റാണിയും മികച്ച വിജയം സ്വന്തമാക്കി. സംസ്ഥാനത്തെ 11 ജില്ലകളിലെ 31 തദ്ദേശ സ്വയംഭരണ വാർഡുകളിലേയ്‌ക്ക് ഡിസംബർ 10നായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: