India

ഇന്ത്യ-റഷ്യ സൗഹൃദം ഏറ്റവും ഉയർന്ന പർവതത്തേക്കാൾ ഉയർന്നത് ! പുടിനുമായി കൂടിക്കാഴ്ച നടത്തി രാജ്‌നാഥ് സിംഗ്

ഇന്ത്യ എക്കാലവും റഷ്യൻ സുഹൃത്തുക്കൾക്കൊപ്പം നിന്നിട്ടുണ്ടെന്നും ഭാവിയിലും അത് തുടരുമെന്നും പ്രതിരോധ മന്ത്രി പുടിനെ അറിയിച്ചു

Published by

ന്യൂദൽഹി: പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ചൊവ്വാഴ്ച മോസ്‌കോയിൽ റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ-റഷ്യ പങ്കാളിത്തത്തിന് അപാരമായ സാധ്യതകളുണ്ടെന്നും സംയോജിത ശ്രമങ്ങൾ ശ്രദ്ധേയമായ ഫലങ്ങൾക്ക് വഴിയൊരുക്കുമെന്നും ഇരു നേതാക്കളും അഭിപ്രായപ്പെട്ടു.

നമ്മുടെ രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദം ഏറ്റവും ഉയരമുള്ള പർവതത്തേക്കാൾ ഉയർന്നതും ആഴമേറിയ സമുദ്രത്തേക്കാൾ ആഴവുമുള്ളതാണെന്നും യോഗത്തിൽ സിംഗ് പറഞ്ഞതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്ത്യ എക്കാലവും റഷ്യൻ സുഹൃത്തുക്കൾക്കൊപ്പം നിന്നിട്ടുണ്ടെന്നും ഭാവിയിലും അത് തുടരുമെന്നും പ്രതിരോധ മന്ത്രി പുടിനെ അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസകളും സിംഗ് പ്രസിഡൻ്റ് പുടിനെ അറിയിച്ചു. കൂടാതെ ഉഭയകക്ഷി പ്രതിരോധ സഹകരണത്തിന്റെ വിവിധ വിഷയങ്ങൾ രാജ്‌നാഥ് സിംഗ് ചർച്ച ചെയ്തുവെന്നും പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

സൈനിക സഹകരണത്തിനുള്ള ഇന്ത്യ-റഷ്യ ഇൻ്റർ-ഗവൺമെൻ്റൽ കമ്മീഷന്റെ 21-ാമത് സെഷനിൽ റഷ്യൻ പ്രതിരോധമന്ത്രി ആന്ദ്രെ ബെലോസോവിനൊപ്പം ചേർന്ന് അധ്യക്ഷത വഹിച്ച ശേഷമാണ് സിംഗ് പുടിനെ സന്ദർശിച്ചത്. മൂന്ന് ദിവസത്തെ സന്ദർശനത്തിനായിട്ടാണ് ഇന്ത്യൻ പ്രതിരോധ മന്ത്രി റഷ്യയിൽ എത്തിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by