തിരുവനന്തപുരം: 700 കോടി ലോണെടുത്ത് കുവൈറ്റ് ബാങ്കിനെ പറ്റിച്ചു, ശേഷം മറ്റ് രാജ്യങ്ങളിലേക്ക് മുങ്ങി, 1425 മലയാളികള്‍ക്കെതിരെയുള്ള അന്വേഷണം വിദ്യാഭ്യാസ വായ്പ എടുത്ത് മുങ്ങി നടക്കുന്നവര്‍ക്കും പാഠം. ഇന്ത്യയില്‍ നിന്ന് ബാങ്ക് ലോണ്‍ എടുത്ത് വിദേശത്ത് പഠിക്കാന്‍ പോയ പലരും മനപ്പൂര്‍വം ലോണ്‍ തിരിച്ചടക്കാതെ ഇരിക്കുന്നുണ്ട്. അവരുടെ വിചാരം വിദേശത്ത് പി ആര്‍ കിട്ടിയാല്‍ പിന്നെ ഇന്ത്യയിലെ ബാങ്കുകള്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല എന്നാണ്. അവരെയും കാത്തിരിക്കുന്നത് മുട്ടന്‍ പണിയാണ്. ആരെങ്കിലും പറയുന്നത് കേട്ട് ലോണ്‍ തിരിച്ചടക്കാതിരിക്കരുത്. അത് വലിയ രീതിയില്‍ ദോഷം ചെയ്യും.
ലോണ്‍ എടുത്താല്‍ അത് തിരിച്ചടയ്‌ക്കണം. അതിന് കഴിയാത്തവര്‍ അത് എടുക്കരുത്. കോവിഡ് വന്നു, ബിസിനസ് നഷ്ടം ആയി എന്നൊക്കെ പറഞ്ഞാല്‍ മനസിലാക്കാം. പക്ഷെ അപ്പോഴും ചെയ്യേണ്ടത് ബാങ്കുമായി ധാരണയില്‍ എത്തി തിരിച്ചടവിനു സാവകാശം തേടുക ആണ്.
പഴയ കാലം അല്ല. എവിടെ പോയാലും പൊക്കും. ലോണ്‍ തിരിച്ചടവ് മുടങ്ങിയിട്ടും കുറച്ചു നാള്‍ ബാങ്കുകള്‍ വിളിക്കാതിരിക്കുമ്പോള്‍ ബാങ്കുകള്‍ അത് എഴുതിത്തള്ളി അല്ലെങ്കില്‍ മറന്ന് പോയി എന്നൊക്കെ ആരെങ്കിലും കരുതുന്നു എങ്കില്‍ അവര്‍ വിഡ്ഢികളുടെ ലോകത്ത് ആണ്. വൈകും തോറും ബാങ്കുകള്‍ക്ക് ആണ് ലാഭം. ലോണ്‍ എടുത്തവര്‍ക്ക് അല്ല എന്ന് മനസിലാക്കുക.
ചെയ്യാന്‍ പറ്റുന്ന ഒരേ ഒരു മാര്‍ഗം, ബാങ്കുമായി ബന്ധപ്പെട്ട് വണ്‍ ടൈം സെറ്റില്‍മെന്റ് പോലെ എന്തെങ്കിലും ചെയ്ത് ലോണ്‍ അടച്ചു തീര്‍ക്കുക എന്നതാണ്. വൈകുംതോറും പലിശ കൂടിക്കൊണ്ടിരിക്കും എന്ന് മാത്രമല്ല നിയമ നടപടികള്‍ ഉണ്ടായാല്‍ അത് നിങ്ങളുടെ കരിയറിനെയും, സമാധാന ജീവിതത്തെയും എല്ലാം ബാധിക്കും.
കുവൈറ്റ് ബാങ്കിനെ ലോണ്‍ എടുത്ത് പറ്റിച്ച് മുങ്ങിയവരില്‍ പലരും ആ പണം കൊണ്ട് യൂറോപ്പിലും മറ്റും വീടുകളും മറ്റുമാണ് വാങ്ങിയിട്ടുള്ളത്. അതായത് ഗൂഢാലോചന നടത്തി ക്രിമിനല്‍ കുറ്റമാണ് ചെയ്തിട്ടുള്ളത്. ഈ കേസില്‍ മനപ്പൂര്‍വമായ തട്ടിപ്പ് ആയത് കൊണ്ട് തന്നെ ബാങ്ക് പലിശ കുറച്ചു കൊടുക്കും എന്ന് തോന്നുന്നില്ല.
കുവൈറ്റ് ബാങ്കിനെ പറ്റിച്ചു മുങ്ങിയവര്‍ക്ക് മുന്നില്‍ രണ്ട് മാര്‍ഗങ്ങള്‍ മാത്രമാണ് ഉള്ളത്. ഒന്ന്, എടുത്ത തുകയും ഇത്രയും നാളത്തെ പലിശയും, പിഴപ്പലിശയും ഒക്കെ ചേര്‍ത്ത് തിരിച്ചടയ്‌ക്കുക. അല്ല എങ്കില്‍ നിയമ നടപടികള്‍ നേരിടുക. രണ്ടാമത്തെ മാര്‍ഗം ആണ് തിരഞ്ഞെടുക്കുന്നത് എങ്കില്‍ അത് നിങ്ങളുടെ ശിഷ്ട്ട കാലം ദുരിതപൂര്‍ണം ആക്കും എന്നതില്‍ ഒരു സംശയവും ഇല്ല..
പ്രതികരിക്കാൻ ഇവിടെ എഴുതുക: