ലോകം അത്ഭുതത്തോടെ വീക്ഷിക്കുന്ന, ഭാരതത്തിലെ സംരക്ഷിത സ്മാരകങ്ങളും പുരാവസ്തുക്കളുമൊക്കെ വഖഫ് സ്വത്തായി പ്രഖ്യാപിച്ച് കയ്യടക്കാനുള്ള നടപടി ഒന്നിച്ചെതിര്‍ത്തു തോല്പിക്കുക തന്നെവേണം. ഭരണഘടനാനുസൃതമായി നിയമ നിര്‍വ്വഹണം നടന്നുപോരുന്ന ഒരു രാജ്യത്ത് ഇത്തരം നിയമനിരുദ്ധ ചെയ്തികള്‍ എന്തിന്റെ പേരിലായാലും അനുവദിക്കരുത്. ഇതൊക്കെ ചെയ്യാന്‍ ആര്‍ക്കായാലും ധൈര്യം നല്കുന്ന നിയമങ്ങള്‍ ഏതുതരത്തിലുള്ളതായാലും തിരുത്തിയെഴുതപ്പെടുക തന്നെവേണം. നമ്മുടെ നാടിന്റെ വിശാലമായ താല്പര്യത്തിന് അനുഗുണമായത് അതാണ്. വഖഫ് ബോര്‍ഡിന്റെ നിയമവിരുദ്ധ പ്രവൃത്തികള്‍ക്ക് കുഴലൂതുന്ന ശബ്ദങ്ങളാരുടേതായാലും എതിര്‍ത്തു തോല്പിക്കുകയും വേണം.
വിവിധ സംസ്ഥാനങ്ങളില്‍ സ്ഥിതി ചെയ്യുന്ന 250 സംരക്ഷിത സ്മാരകങ്ങള്‍ വഖഫ് ബോര്‍ഡ് ഏകപക്ഷീയമായി രജിസ്റ്റര്‍ ചെയ്ത് കൈവശപ്പെടുത്തിയെന്ന വാര്‍ത്ത ആരെയും അമ്പരിപ്പിക്കും. ലോകത്തൊരിടത്തും കേട്ടുകേള്‍വിയില്ലാത്ത നിയമ നിര്‍വ്വഹണമാണിതെന്ന് പറയാതെ വയ്യ. മതനിയമത്തിന്റെ പേരില്‍ അരങ്ങേറുന്ന കയ്യേറ്റങ്ങള്‍ അനുവദിച്ചു നല്കിയാല് നാളെ നമ്മുടെ നാട്ടിലെ പ്രശസ്തമായ പലയിടങ്ങളും വഖഫ് സ്വത്തായി വ്യാഖ്യാനിക്കപ്പെടും. അരാജകത്വവും സംഘര്‍ഷവുമായിരിക്കും പിന്നീടുണ്ടാകുന്നത്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്ഐ) നടത്തിയ പരിശോധനയിലാണ് ഇപ്പോള്‍ വഖഫിന്റെ കയ്യേറ്റം വിവിധ സംസ്ഥാനങ്ങളില്‍ വ്യാപകമായി കണ്ടെത്തിയത്.
ദല്‍ഹിയിലെ ചരിത്രപ്രസിദ്ധമായ സ്മാരകങ്ങള്‍ക്കുമേലെയും വഖഫ് അവകാശവാദം ഉന്നയിച്ചുണ്ടത്രെ. എങ്ങനെയാണിവര്‍ക്ക് രാജ്യത്തെ നിയമ വിരുദ്ധമായി, എല്ലാ നിയമങ്ങളെയും കാറ്റില്‍ പറത്തി ഇങ്ങനെയൊക്കെ ചെയ്യാനാകുമോയെന്നാണ് സാധാരണക്കാരായ ജനങ്ങള്‍ ചിന്തിക്കുന്നത്. ദല്‍ഹി ഫിറോസ് ഷാ കോട്ലായിലെ ജുമാ മസ്ജിദ്, ആര്. കെ പുരത്തെ ഛോട്ടി ഗുംതി മക്ബറ, ഹൗസ് ഖാസ് മസ്ജിദ്, ഈദ്ഗാ എന്നിവയുടെ ഭൂമിയടക്കം വഖ്ഫ് ബോര്‍ഡ് ഇതിനകം സ്വന്തം പേരിലേക്ക് മാറ്റിക്കഴിഞ്ഞു. കര്‍ണാടകയിലെ ചരിത്രപ്രസിദ്ധമായ ബിദാര്‍ കോട്ടയ്ക്കുള്ളിലെ 17 സ്മാരകങ്ങള്‍ തങ്ങളുടെ സ്വത്തായി കര്‍ണാടക വഖഫ് ബോര്‍ഡ് കണ്ടെത്തിയതായി ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. ബിദര്‍ കോട്ട വളപ്പിലെ 60 സ്വത്തുക്കളില്‍ 17 എണ്ണം വഖഫ് ബോര്‍ഡിന്റെ വകയാണെന്നാണ് അവകാശവാദം. മധ്യകാല ഡെക്കാന്റെ തലസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന പര്‍വതനിരയിലെ പട്ടണത്തില്‍ 98 സ്മാരകങ്ങളുണ്ട്, അതില്‍ നാല് ദേശീയ സ്മാരകങ്ങള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും 14 എണ്ണം കര്‍ണാടക സംസ്ഥാന പുരാവസ്തു വകുപ്പും സംരക്ഷിക്കുന്നു. 2014 ലെ ലോക സ്മാരക നിരീക്ഷണ പട്ടികയില്‍ ഇടംനേടിയിരുന്നു ബിദാര്‍. അതെല്ലാമാണ് ഇപ്പോള്‍ അവരുടേതാണെന്ന് അവകാശം പറയുന്നത്.
ഇതിനുത്തരവാദികളാരാണ്?. ആരാണ് അവര്‍ക്ക് സഹായങ്ങള്‍ ചെയ്തത്? അവരെ സമൂഹത്തിനു മുന്നില്‍ തുറന്നു കാട്ടുക തന്നെവേണം. 1995ലെ വഖഫ് നിയമപ്രകാരം ഏത് വസ്തുവും കെട്ടിടവും വഖഫ് സ്വത്തായി പ്രഖ്യാപിക്കാന്‍ വഖഫ് ബോര്‍ഡിന് കഴിയുമെന്നുള്ള അധികാരം ഉപയോഗിച്ചാണ് സംരക്ഷിത സ്മാരകങ്ങള്‍ കൈവശപ്പെടുത്തുന്നത്. 1958 ലെ പുരാവസ്തു സ്മാരക നിയമത്തെ വെല്ലുവിളിച്ച് കൊണ്ടാണ് ബോര്‍ഡിന്റെ ഏകപക്ഷീയ നടപടി. അപ്പോള്‍ നമ്മുടെ രാജ്യത്തെ നിയമത്തെ അനുസരിക്കാതെ, അതിനു വിരുദ്ധമായി ജീവിക്കുന്ന ഒരു സമൂഹം ഇവിടെയുണ്ടെന്നല്ലേ അതു വ്യക്തമാക്കുന്നത്. അതനുവദിക്കുന്നത് രാജ്യത്തിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാണ്. മതഭീകരവാദത്തിന്റെ ഭീഷണിക്കുമുന്നിലാണ് നമ്മുടെ നാടും. കാടന്‍ മതനിയമത്തിന്റെ പേരില്‍ സ്വത്തുക്കളെല്ലാം കൈക്കലാക്കി, നാളെയൊരുനാള്‍ മതരാജ്യം സ്ഥാപിക്കാമെന്ന് സ്വപ്നം കാണുന്നവരുടെ ആദ്യപടിയായി വേണം ഇതിനെ കരുതാന്‍. വരാനിരിക്കുന്ന വലിയ ഭീഷണിക്കു മുന്നോടിയാണിതെല്ലാമെന്ന് തിരിച്ചറിയാതെയാണ് കേവലം വോട്ടിനുവേണ്ടിമാത്രം പ്രീണനവുമായി രംഗത്തിറങ്ങയിവര്‍ വഖഫ് നടപടികളെ അകമഴിഞ്ഞു പിന്തുണയ്ക്കുന്നത്. അവര്‍ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞു വരുമ്പോഴേക്കും നമ്മള് ഒരുപാട് വിലനല്‍കിക്കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: