ന്യൂദല്‍ഹി: അതിവേഗം എത്തിക്കേണ്ട, വേഗം നശിക്കുന്നതും വിലപിടിപ്പുള്ളതുമായ വസ്തുക്കള്‍ എത്തിക്കാന്‍ വന്ദേഭാരത് എക്സ്പ്രസിന് പാഴ്‌സല്‍ സര്‍വീസും. വസ്ത്രങ്ങള്‍, മൊബൈല്‍ ഫോണുകള്‍, ഭാരം കുറഞ്ഞ മറ്റു ചരക്കുകള്‍, വിലയേറിയ റോസാപുഷ്പങ്ങള്‍, ഓര്‍ക്കിഡുകള്‍ എന്നിവ അയയ്‌ക്കാം.
സാധാരണ ട്രെയിനുകളിലേത് പോലെ തന്നെയാകും വന്ദേഭാരതിലെ പാഴ്‌സല്‍ സര്‍വീസും. വന്ദേഭാരത് പാഴ്‌സല്‍ എക്‌സ്പ്രസ് ട്രെയിനില്‍ 16 കോച്ചുകളുണ്ടാകും. പാഴ്‌സല്‍ ട്രെയിനിന് പ്രത്യേകം നിര്‍മിച്ച കോച്ചുകളുണ്ടാകും. ചെന്നൈയിലെ ഇന്റഗ്രേറ്റഡ് കോച്ച് ഫാക്ടറിയിലും മറ്റിടങ്ങളിലുമായി ഇതിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്.
ദല്‍ഹി- മുംബൈ പോലുള്ള തിരക്കേറിയ റൂട്ടുകളിലും 12- 24 മണിക്കൂര്‍ കൊണ്ട് ഓടിയെത്താന്‍ സാധിക്കുന്ന നഗരങ്ങള്‍ ബന്ധിപ്പിച്ചുമാകും ആദ്യഘട്ട സര്‍വീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: