ചെന്നൈ: സഞ്ചാരികളെ ബഹിരാകാശത്തേക്ക് അയയ്‌ക്കാനുള്ള ഗഗന്‍യാന്‍ ദൗത്യത്തിന്റെ മറ്റൊരു ഘട്ടം കൂടി ഭാരതം വിജയകരമായി പൂര്‍ത്തീകരിച്ചു. പേടകത്തില്‍ മടങ്ങിയെത്തുന്ന ബഹിരാകാശ സഞ്ചാരികളെ സുരക്ഷിതമായി സമുദ്രത്തില്‍ നിന്നു കരകയറ്റാനുള്ള വെല്‍ഡെക്കിന്റെ പരീക്ഷണമാണ് വിജയിച്ചത്.
ഐഎസ്ആര്‍ഒയും നാവികസേനയും സംയുക്തമായി വിശാഖപട്ടണം തീരത്തായിരുന്നു പരീക്ഷണം നടത്തിയത്. ബഹിരാകാശ യാത്ര പൂര്‍ത്തിയാക്കുന്ന സഞ്ചാരികളെ ക്രൂ മൊഡ്യൂളിലാണ് മടക്കിയെത്തിക്കുക. സുരക്ഷിതമായി കടലിലിറങ്ങുന്ന മൊഡ്യൂള്‍ വീണ്ടെടുക്കുന്നതിന്റെ പരീക്ഷണമാണ് നടത്തിയത്. കിഴക്കന്‍ നാവിക കമാന്‍ഡിന്റെ വെല്‍ഡെക്ക് ഷിപ്പിലായിരുന്നു പരീക്ഷണം. ഡിസംബർ എട്ടിനായിരുന്നു പരീക്ഷണം.
കടലിൽ പതിച്ച/മുങ്ങിപ്പോയ ബോട്ടുകളും എയർക്രാഫ്റ്റുകളും സുരക്ഷിതമായി വീണ്ടെടുക്കുന്നതിന് ഉപയോഗിക്കുന്ന രീതിയാണ് വെൽ ഡെക്ക് മെത്തേഡ്. ഇതിനായി കപ്പലിന്റെ ഡെക്കിൽ വെള്ളം നിറയ്‌ക്കും. അതുവഴിയാണ് കടലിൽ മുങ്ങിപ്പോയ ക്രൂ മൊഡ്യൂൾ അല്ലെങ്കിൽ ബോട്ട് കപ്പലിലേക്ക് വീണ്ടെടുക്കുക. ഗഗൻയാൻ ദൗത്യത്തിന്റെ അന്തിമഘട്ടത്തിൽ, ക്രൂ മൊഡ്യൂൾ കടലിൽ വീഴുമ്പോൾ, അതിനുള്ളിലുള്ള മനുഷ്യരെ അതിവേഗം സുരക്ഷിതമായി വീണ്ടെടുക്കേണ്ടത് അത്യാവശ്യമാണ്. ഇതിന് വെൽ ഡെക്ക് രീതി സഹായിക്കും.
Indian Navy and ISRO carried out Well-deck recovery trials of Crew Module for Gaganyaan mission on December 06, 2024. The trials were carried out at Eastern Naval Command using welldeck ship off the coast of Vishakhapatnam.
For more information Visithttps://t.co/tlqud9BJ36 pic.twitter.com/lweyx53rO0— ISRO (@isro) December 10, 2024
ഈ ഡിസംബറിൽ നടക്കേണ്ട ആദ്യഘട്ട വിക്ഷേപണങ്ങൾ സാങ്കേതിക തകരാറുകളെത്തുടർന്ന് മാറ്റിയിരുന്നു. ഗഗൻയാനു മുന്നോടിയായി ഒരു വനിതാ റോബട്ടിനെ ബഹിരാകാശത്തേക്ക് അയയ്‌ക്കുന്നുണ്ട്. ഈ യന്ത്രവനിതയുടെ പേര് ‘വ്യോമമിത്ര’ എന്നാണ്. ഈ വർഷംഅവസാന പാദത്തിലായിരിക്കും വ്യോമമിത്രയുമായുള്ള പരീക്ഷണപേടകങ്ങൾ ബഹിരാകാശത്തേക്കു പോകുകയെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും തീയതി നീട്ടുകയായിരുന്നു. ജനുവരിയിൽ രണ്ടാം യാത്രയിൽ ഇതുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: