തിരുവനന്തപുരം: ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്നുകൊണ്ടിരിക്കുന്ന യുടിടി ദേശീയ റാങ്കിങ് ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍ 17 ആണ്‍, പെണ്‍ മത്സരങ്ങള്‍ പൂര്‍ത്തിയായി.
ടോപ് സീഡ് ആസാമിന്റെ പ്രിയനുജ് ഭട്ടാചാര്യയെ 3-1ന് (5-11,17-15,11-7,11-7) പരാജയപ്പെടുത്തി തമിഴ് നാടിന്റെ പി.ബി അഭിനന്ദ് അണ്ടര്‍ 17 ആണ്‍കുട്ടികളുടെ കിരീടം നേടി തന്റെ ആധിപത്യം ഒരിക്കല്‍ കൂടി പ്രകടിപ്പിച്ചു. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സിന്‍ഡ്രേല ദാസ് മികച്ച പ്രകടനം കാഴ്ചവച്ചുകൊണ്ട് മഹാരാഷ്‌ട്രയുടെ കാവ്യ ഭട്ടിനെ 3-0 (11-8, 11-7, 11-9) പരാജയപ്പെടുത്തി കിരീടം ചൂടി.
സെമി ഫലങ്ങള്‍:
ആണ്‍ വിഭാഗം- പ്രിയനുജ് – ഉമേഷ് കുമാര്‍ ( 11-4, 11-7, 14-12); അഭിനന്ദ് – പുനിത് ബിശ്വാസ് (9-11, 11-4, 11-4, 11-3).
പെണ്‍ വിഭാഗം- സിന്‍ഡ്രേല – അവനി ത്രിപാഠി (11-8, 11-7, 11-9); കാവ്യ – ദിവ്യാന്‍ഷി ഭൗമിക് (11-7,11-9, 8-11, 11-7).
പ്രതികരിക്കാൻ ഇവിടെ എഴുതുക: