ലക്നൗ : ഉത്തർപ്രദേശിലെ ബരാബങ്കി ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് കന്നുകാലി കടത്തുകാരെ പൊലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമുട്ടലിൽ ഒരാളുടെ കാലിന് വെടിയേറ്റു. വനത്തിലെ ഇരുട്ട് മുതലെടുത്ത് അഞ്ച് പശുക്കടത്തുകാരാണ് രക്ഷപ്പെട്ടത്. പിടിയിലായവരിൽ ഒരാൾ സംഘത്തലവൻ ഗുൽസാരി എന്ന മുഹമ്മദ് ഉമറാണ് .
കന്നുകാലികളെ കടത്തുന്നത് ഹിന്ദുക്കളാണെന്ന് വരുത്തി തീർക്കാനായി മുഹമ്മദ് ഉമർ കയ്യിൽ ത്രിശൂലം കരുതിയിരുന്നു. നെറ്റിയിൽ കുങ്കുമവും തൊട്ടിരുന്നു. ഉമറിന്റെ മക്കളും കന്നുകാലി കടത്ത് സംഘത്തിലുണ്ട്.
സത്രിഖ് പോലീസ് സ്‌റ്റേഷനു കീഴിലുള്ള കമർപൂർ ഗൗരയ്യ ഘട്ട് റോഡിലെ ഡയറിക്ക് സമീപം ഇന്നലെ രാത്രി അജ്ഞാതരായ ചിലർ നിൽക്കുന്നുവെന്ന് പോലീസിന് സൂചന ലഭിച്ചിരുന്നു.വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും അവിടെ പാർക്ക് ചെയ്തിരുന്ന പിക്കപ്പ് വാഹനം കണ്ടെത്തുകയും ചെയ്തു. വാഹനം ടാർപോളിൻ കൊണ്ട് മൂടിയിരുന്നു. അതിനുള്ളിൽ നിന്ന് ഇരുമ്പ് ചാപ്പും കത്തിയും മറ്റ് സാധനങ്ങളും കണ്ടെടുത്തു. പോലീസിനെ കണ്ടതോടെ സംഘം ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടെ പോലീസ് സംഘത്തിന് നേരെ വെടിയുതിർക്കുകയും ചെയ്തു. പൊലീസ് തിരിച്ച് നടത്തിയ വെടിവയ്‌പ്പിലാണ് ഉമറിന്റെ മകൻ സർവറിന് കാലിന് പരിക്കേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: