കൊല്ലം :കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മാടന്നടയിലെ കുടുംബ വീട്ടില്‍ മോഷണം. വീടിനോട് ചേര്‍ന്നുളള ഷെഡില്‍ നിന്ന് പൈപ്പുകളും പഴയ പാത്രങ്ങളും മോഷണം പോയി.
ഇരവിപുരം പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു. രണ്ട് പേരാണ് മോഷണം നടത്തിയതെന്നാണ് പൊലീസ് അറിയിച്ചത്.
പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായും പൊലീസ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ചൊവ്വാഴ്ച വൈകിട്ടോടെയാണ് മോഷണം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: