തിരുവനന്തപുരം: ദുരന്തമുണ്ടായതിനു ശേഷം അവിടെ പൂര്‍വസ്ഥിതിയിലാക്കുന്നതിനുള്ള പുനര്‍നിര്‍മാണ സംവിധാനമൊരുക്കുന്നതിന് ആവശ്യമായ വിഭവം സംസ്ഥാനത്തിന് മാത്രമായി കണ്ടെത്താന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പതിനാറാമത് ധനകാര്യ കമ്മിഷനെ കോവളത്ത് അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹ്യ, സാമ്പത്തിക മേഖലകളില്‍ പരിപാടികളും നയങ്ങളും നടപ്പാക്കുന്നതിനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങള്‍ക്ക് വേണം. അതിനുള്ള പണവും ലഭിക്കണം. ശക്തിമത്തായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനായി ശ്രമിക്കുമ്പോള്‍ ദുര്‍ബല സംസ്ഥാനങ്ങള്‍ക്കും തദ്ദേശസ്ഥാപനങ്ങള്‍ക്കും കേന്ദ്രത്തിന്റെ തുല്യ പങ്കാളികളാകാന്‍ കഴിയില്ല.
2015 -16 മുതല്‍ സംസ്ഥാനത്തിന് വലിയ സാമ്പത്തിക നേട്ടങ്ങള്‍ കേന്ദ്രത്തില്‍ നിന്ന് ലഭിച്ചുവെന്ന തരത്തില്‍ കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുള്ള ചിലരും പറയുന്നത് നിരാശാജനകമാണ്.
ദേശീയ ജനസംഖ്യാ നയം നടപ്പാക്കിയത് കേരളത്തിന് നല്കുന്ന കേന്ദ്ര നികുതി വിഹിതത്തെ പ്രതികൂലമായി ബാധിച്ചു. ജനസംഖ്യ അടിസ്ഥാനമാക്കിയുള്ള മാനദണ്ഡമാണ് ഇതിന് കാരണം. കേരളം സമര്‍പ്പിച്ച നിവേദനത്തില്‍ ഈ വിഷയം പ്രതിപാദിച്ചിട്ടുണ്ടെന്നും പുതിയ കരട് ഫോര്‍മുല അതില്‍ വിശദമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: