പാലക്കാട്: കുമാരനെല്ലൂരില്‍ നടുറോഡില്‍ വീണ്ടും വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കൂട്ടത്തല്ല്. ചൊവ്വാഴ്ച ഉച്ച തിരിഞ്ഞ് മൂന്നു മണിയോടെയാണ് ചേരിതിരിഞ്ഞ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തല്ലിയത്.
കുമാരനെല്ലൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ വിദ്യാര്‍ഥികള്‍ തമ്മിലാണ്സംഘര്ഷമുണ്ടായത്.സ്കൂളിനു മുന്നിലെ ബസ്റ്റോപ്പില്‍ വച്ചുണ്ടായ സംഘര്‍ഷം നടുറോഡിലേക്ക് വ്യാപിക്കുകയായിരുന്നു.
നിലത്തുവീണ വിദ്യാര്‍ത്ഥികളെ കൂട്ടമായി മറ്റു വിദ്യാര്‍ത്ഥികള്‍ ചാടിചവിട്ടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ ഇതുവരെ ആരും പരാതി നല്‍കിയിട്ടില്ല. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ തൃത്താല പൊലീസിന് സ്കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് അംഗങ്ങള്‍ കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: