തൃപ്രയാര്‍ : വ്യത്യസ്ത കൃഷികളുമായി ശ്രദ്ധേയമാവുകയാണ് ചൂലൂര്‍ സ്വദേശി ദിനേഷ് അരയംപറമ്പില്‍. പാകമായ മരച്ചീനി കൃഷി വിളവെടുത്തപ്പോള്‍ 45 കിലോയോളം വരെയാണ് കൊള്ളിക്കടയില് നിന്നും ദിനേഷിന് ലഭിച്ചത്. നല്ലവണ്ണവും നീളവുമുള്ള കൊള്ളിക്കിഴങ്ങ് കാണാന്‍ നിരവധി പേര് എത്തി. വിളവെടുത്ത മരച്ചീനി ചൂലൂര്‍ യോഗിനിമാതാ ബാലികാ സദനത്തിനും, ശിവയോഗിനി ബാലാശ്രമത്തിനും, ഭുവനേശ്വരി മാതൃ മന്ദിരത്തിനും അടുത്തുള്ള സുഹൃത്തുക്കള്‍ക്കും നല്കി.
ജൈവ പച്ചക്കറി കൃഷി കൂടാതെ വാഴ, കുരുമുളക്, ജാതി, മധുരക്കിഴങ്ങ് , വിവിധതരം ഫലവൃക്ഷങ്ങളായ ചാമ്പ, മുന്തിരി, റമ്പൂട്ടാന്‍, അവക്കാഡോ, ബറാബര്‍, ജബോട്ടിക് ബെയര്‍ ആപ്പിള്‍, ഏലന്തപ്പഴം, പിസ്ത, വെല്‍വെറ്റ് ആപ്പിള്‍, മാതളം തുടങ്ങിയ കൃഷികളും ദിനേഷിന്റെ കൃഷിയിടത്തിലുണ്ട്. ദിനേഷിന്റെ കൃഷിയെ സഹായിക്കാന്‍ ഭാര്യ റാണി, മകന് അര്ജുന്, സഹായി അറുമുഖന് എന്നിവരും കൂടെയുണ്ടാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: