കോഴിക്കോട്: കേസരി വാരിക സബ് എഡിറ്ററും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ ടി. വിജയ കുമാറിന് പിആര്‍ഡി പെന്‍ഷന്‍ നിഷേധിച്ചതിനെതിരെ മനുഷ്യാവകാശ കമ്മിഷന്‍. ഒരു വാരിക വാര്‍ത്താധിഷ്ഠിതമാണെന്ന് കണ്ടെത്തി അതിലുണ്ടായിരുന്ന ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കിയ ശേഷം അതേ വാരികയില്‍ ജോലി ചെയ്ത മറ്റൊരു ജീവനക്കാരന് വാരിക വാര്‍ത്താധിഷ്ഠിതമല്ലെന്ന് കണ്ടെത്തി പെന്‍ഷന്‍ നിഷേധിച്ച പിആര്‍ഡിയുടെ നടപടിക്കെതിരെയാണ് മനുഷ്യാവകാശ കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ഇടപെട്ടത്.
എത്രയും വേഗം പത്രപ്രവര്‍ത്തക പെന്‍ഷന്‍ തീരുമാനിക്കുന്ന മാനേജിങ് കമ്മിറ്റി വിളിച്ചുചേര്‍ത്ത് പരാതിക്കാരനായ കേസരി വാരികയിലെ മുന്‍ ജീവനക്കാരന്‍ ടി. വിജയകുമാറിന് പെന്‍ഷന്‍ അനുവദിക്കുന്നതിനുള്ള അപേക്ഷ പരിഗണിക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ രണ്ടു മാസത്തിനകം കമ്മിഷനില്‍ സമര്‍പ്പിക്കണമെന്നും യഥാസമയം പെന്‍ഷന്‍ അനുവദിക്കാതിരുന്നാല്‍ നടപടിയെടുക്കുമെന്നും ഉത്തരവില്‍ പറഞ്ഞു. മുമ്പ് കേസരി വാരിക വാര്‍ത്താ വാരികയാണെന്ന് കണ്ടെത്തി അതില്‍ ജോലി ചെയ്തിരുന്ന രണ്ടു പേര്‍ക്ക് പെന്‍ഷന്‍ നല്‍കിയിരുന്നു. എന്നാല്‍ കേസരി വാര്‍ത്താ വാരികയാണെന്ന് കണ്ടെത്താത്തത് കാരണം തനിക്ക് പെന്‍ഷന്‍ നല്‍കാന്‍ കഴിയില്ലെന്നാണ് പി.ആര്‍.ഡിയുടെ വാദമെന്ന് പരാതിക്കാരന്‍ അറിയിച്ചു. പി.ആര്‍.ഡി. പരാതിക്കാരന് പെന്‍ഷന്‍ നിഷേധിച്ചതായും വിവേചനം കാണിച്ചതായും കമ്മിഷന്‍ കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: