മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ ഗോള്‍മഴ കണ്ട പോരാട്ടത്തില്‍ അത്‌ലറ്റികോ മാഡ്രിഡിന് ജയം. ഏഴ് ഗോളുകള്‍ പിറന്ന പോരാട്ടത്തില്‍ സെവിയയെ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് അവര്‍ പരാജയപ്പെടുത്തി. പരിക്ക് സമയത്തിന്റെ നാലാം മിനിറ്റില്‍ ഗ്രിസ്മാന്‍ നേടിയ ഗോളാണ് അത്‌ലറ്റികോയ്്ക്ക് വിജയം സമ്മാനിച്ചത്.
ഇതടക്കം ഗ്രിസ്മാന്‍ രണ്ട് ഗോളടിച്ചു. ആദ്യം ലീഡ് നേടുകയും പിന്നീട് പിന്നിലാവുകയും ചെയ്തശേഷമാണ് അത്‌ലറ്റികോയുടെ വിജയക്കുതിപ്പ്. അത്‌ലറ്റികോയ്‌ക്കായി 10-ാം മിനിറ്റില്‍ റോഡ്രിഗോ ഡി പോള്‍, 62, 94 മിനിറ്റില്‍ ഗ്രിസ്മാന്‍, 79-ാം മിനിറ്റില്‍ സാമുവല്‍ ലിനോ എന്നിവരാണ് ഗോളടിച്ചത്. സെവിയയ്‌ക്കായി 12-ാം മിനിറ്റില്‍ ലുകെബാകിയോ, 32-ാം മിനിറ്റില്‍ ഇസാക് റൊമേരോ, 57-ാം മിനിറ്റില്‍ ജുനാലു സാഞ്ചസ് എന്നിവരും ലക്ഷ്യം കണ്ടു. ഒരു ഘട്ടത്തില്‍ 3-1ന് മുന്നിട്ടുനിന്നശേഷമാണ് അത്‌ലറ്റികോ വിജയം പിടിച്ചടക്കിയത്. വിജയത്തോടെ 16 കളകളില്‍ നിന്ന് 35 പോയിന്റുമായി അത്‌ലറ്റികോ മൂന്നാം സ്ഥാനത്ത് തുടരുന്നു. അതേസമയം 19 പോയിന്റുള്ള സെവിയ 13-ാം സ്ഥാനത്താണ്.
മറ്റ് കളികളില്‍ അത്‌ലറ്റിക് ബില്‍ബാവോ 2-0ന് വിയ്യാറയലിനെയും റയല്‍ സോസിഡാഡ് 3-ന് ലെഗാനസിനെയും പരാജയപ്പെടുത്തിപ്പോള്‍ ഡിപോര്‍ട്ടീവോ-ഒസാസുന കളി 2-2ന് സമനിലയില്‍ പിരിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: