അതിഭീകരമായ നെഗറ്റീവ് റിവ്യൂ വന്നതിനാൽ ഏറെ ആശങ്കപ്പെട്ടാണ് സിനിമ കാണാൻ ഇന്ന് പോയത്. ഈ സിനിമ റിലീസ് ആയ ദിവസം തന്നെ സോഷ്യൽ മീഡിയയിൽ കനത്ത ആക്രമണം ആണ് നേരിട്ടത്. രാവിലെ തന്നെ ഒരു പ്രമുഖ യൂട്യൂബ് നിരൂപകൻ സിനിമയ്‌ക്ക് അതിഭീകര നെഗറ്റീവ് അടിച്ച് വീഡിയോ ചെയ്യുകയുണ്ടായി. യൂട്യൂബ് നിരൂപകൻ കൊക്കും പൊങ്ങത്തില്ല എന്നും പറഞ്ഞു ഒരു റിവ്യൂ ആണ് ചെയ്തത് ഇതിനെ തുടർന്നാണ് ഞാൻ റിലീസ് ദിവസം കാണാൻ പോകണം എന്നുള്ള തീരുമാനം മാറ്റിയത്. പക്ഷേ സിനിമയുടെ ബിസിനസ് അതിഭീകരമായിട്ട് പിടിച്ചു നിന്നു. ഇന്ന് തിങ്കളാഴ്ച കാനഡയിൽ ഇവിടെ ഞാൻ സിനിമ കണ്ടു @സിനിപ്ലക്സ് ഹിന്ദി വെർഷൻ.
ടെക്നിക്കൽ സൈഡ് പറയുകയാണെങ്കിൽ സിനിമ അതിഗംഭീരം തന്നെ. സാം. സി. എസ്സ് നല്കിയ മികച്ച പശ്ചാത്തല സംഗീതം, അതുപോലെതന്നെ ഗാനങ്ങൾ തന്ന തിയേറ്റർ ഫീൽ ഉഗ്രൻ. സിനിമോട്ടോഗ്രാഫി എഡിറ്റിംഗ് തുടങ്ങിയ മേഖലയിലും സിനിമ അത്യുഗൻ ആയിരുന്നു. എനിക്ക് തോന്നുന്നു പുഷ്പ ഒന്നിനേക്കാൾ മികച്ചുനിൽക്കുന്ന കലാ സംവിധാനം ഇതിലാണ്. സംഘട്ടന രംഗങ്ങൾ അതിഗംഭീരം, പീറ്റർ ഹേന്റെ ആക്ഷൻ ടീം വളരെ മികച്ച രീതിയിൽ തന്നെ അത് കൈകാര്യം ചെയ്തിട്ടുണ്ട്. കഥയിലേക്ക് കടക്കുകയാണ് എന്നുണ്ടെങ്കിൽ ടിപ്പിക്കൽ ഒരു തെലുങ്ക് അല്ലെങ്കിൽ ഹിന്ദി ഓഡിയൻസിനെ മാത്രം ലക്ഷ്യം വെച്ചിട്ടുള്ള ഒരു സിനിമയാണിത്. സാധാരണക്കാർക്ക് വേണ്ടിയ എല്ലാ ചേരുവയും ഈ സിനിമയിൽ ചേർത്തിട്ടുണ്ട് ആക്ഷൻ, കുടുംബ രംഗങ്ങ, റൊമാൻസ്, പാട്ട്. സിനിമയിൽ ഉടനീളം തന്നെ മാസ് രംഗങ്ങൾക്ക് ഒരു കുറവുമില്ല. എനിക്ക് അതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് പുഷ്പാ റൂൾ എന്നുള്ള പോലീസ് സ്റ്റേഷൻ രംഗമാണ്.
ഫഹദ് ഫാസിലിന്റെ പ്രകടനവും മികച്ചതു തന്നായിരുന്നു എനിക്ക് ഫഹദ് ഫാസിൽ കഥാപാത്രത്തെ കളിയാക്കിയതായിരുന്നു എന്നു പേഴ്സണലി ഫീൽ ചെയ്തില്ല. സ്ക്രീനിൽ ഞാൻ അല്ലു അർജുനേയും ഫഹദ് ഫാസിലിനെയും കണ്ടില്ല ഞാൻ കണ്ടത് പുഷ്പയെയും ഷെഖാവത്തിനെയും മാത്രമാണ്. അതുതന്നെയാണ് സിനിമയുടെ വിജയം. പിന്നെ പല ആൾക്കാരും ഇതിലെ പാസം കൂടിപ്പോയെന്നുള്ള രീതിയിൽ കളിയാക്കുന്നുണ്ടായിരുന്നു. പക്ഷേ പുഷ്പ ഒന്നിന്റെ ഇമോഷൻ നിങ്ങൾക്ക് കണക്ട് ആകുന്നുണ്ടെങ്കിൽ തീർച്ചയായും പുഷ്പ രണ്ടും കണക്ട് ആകും. ജാതി വാൽ ഇല്ലാതെ കഷ്ടപ്പെടുന്ന ഒരു താഴെക്കിടയിൽ പെട്ട കൂലിക്കാരൻ അപകർഷതാബോധം അതാണ് ആ കഥാപാത്രത്തിന്റെ ഏറ്റവും വലിയ സ്ട്രെങ്ത്. ജാതിമത ചിന്തകൾ പൊട്ടിച്ചറിഞ്ഞു എന്നു അവകാശപ്പെടുന്ന കേരളത്തിലെ ഒരു പിന്നോക്ക വിഭാഗത്തിൽ ജനിച്ച എനിക്ക് ജാതിയുടെ പേരിൽ അവഹേളനം പല തവണ നേരിട്ടിട്ടുണ്ട്. മുന്നോക്ക ജാതി ചിന്ത ഇന്നും കൊണ്ട് നടക്കുന്ന സമൂഹത്തിന് പുഷ്പയുടെ കഥാപാത്രവുംമായിട്ട് എത്രത്തോളം കണക്ട് ആവാൻ പറ്റുമെന്ന് ഉള്ളത് എനിക്ക് അറിയില്ല. വർഷങ്ങളോളം വടക്കേ ഇന്ത്യയിൽ താമസിച്ച എനിക്ക് അതിൻറെ ഒരു അവസ്ഥ മനസ്സിലാവും. പുഷ്പയുടെ പേരിൻറെ കൂടെ കല്യാണ കാർഡിനകത്ത് വീട്ടുപേർ ചേർത്തപ്പോൾ ആ സീനിൽ എൻറെ കണ്ണ് നിറഞ്ഞു പോയി. അതുപോലെതന്നെ പുഷ്പ സ്ത്രീ വേഷം കെട്ടി നൃത്തം ചെയ്തു ഒരു പെൺകുട്ടിക്ക് വേണ്ടിയിട്ട് പ്രാർത്ഥിക്കുന്ന ആ രംഗവും അതിനുള്ള കാരണവും നന്നായി പ്രേക്ഷകർ കണക്ട് ചെയ്തിട്ടുണ്ട്. ഈ എലമെന്റ്സ് ഒക്കെ കൊണ്ടാണ് പുഷ്പ ഹിറ്റായത്. പുഷ്പയും ശ്രീവല്ലിയും ആയിട്ടുള്ള റൊമാൻസ് രംഗങ്ങൾ എനിക്ക് ക്രിഞ്ജായി ഫീൽ ചെയ്തില്ല. ആ ഫീലിംഗ്സ് എന്ന് തുടങ്ങുന്ന പാട്ടും കറക്റ്റ് പ്ലേസ്മെന്റ് ആയിരുന്നു. അതും ചിലപ്പോൾ എനിക്ക് പേഴ്സണലിൽ കണക്ട് ചെയ്തതുകൊണ്ടാവാം.
മറുനാടൻ ഷാജന്റെ നിരൂപണം നടത്തിയപ്പോൾ , ആദ്യത്തെ സംഘട്ടനവും അവസാനത്തെ ഫാമിലി ഡ്രാമയും ഒഴിവാക്കണമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടായിരുന്നു. പക്ഷേ എനിക്ക് അതിനോട് യോജിപ്പില്ല. കാരണം ആദ്യത്തെ സംഘട്ടനം ആ സിനിമയുടെ കഥാപാത്രത്തിന്റെ പ്ലേസ്മെന്റിന് അനുയോജ്യമാണ്. പിന്നെ അവസാനത്തെ സെന്റിമെന്റ്സ് രംഗങ്ങളും പുഷ്പയുടെ ക്യാരക്ടറിനെ പ്രേക്ഷകർക്ക് ഇമോഷണൽ കണക്ട് ചെയ്യാൻ വേണ്ടിയാണ് സംവിധായകൻ ഉപയോഗിച്ചിരിക്കുന്നത്. പലരും സിനിമയുടെ റണ്ണിംഗ് സമയത്തെ പറ്റി കുറ്റം പറയുന്നത് കണ്ടു. ഈ സിനിമ ഇതിലും ദൈർഘ്യം കുറച്ച് ഇറക്കാൻ പറ്റുമോ എന്ന് എനിക്ക് തോന്നുന്നില്ല. പക്ഷേ ഇത് ഓ ടി ടി യിൽ ഇറങ്ങുമ്പോൾ അതിഭീകരമായി വിമർശനങ്ങൾ നേരിടും എന്നതിൽ ഒരു സംശയവുമില്ല. ഇത് സ്ട്രിക്റ്റ്ലി ഒരു തിയേറ്റർ സിനിമയാണ്.
ഇതിനകത്ത് ഭക്തിയുടെ എലമെന്റ്സുകൾ പ്ലേസ് ചെയ്തിട്ടുണ്ടെങ്കിലും അത് തീര മുഴച്ചു നിൽക്കുന്നതുപോലെ ഫീൽ ചെയ്തിട്ടില്ല. അമ്പലത്തിൽ വച്ചുള്ള സംഘടന രംഗവും അതിനുശേഷം ക്ലൈമാക്സിൽ സഹോദരിയെ രക്ഷിക്കാൻ വേണ്ടി നടത്തുന്ന സംഘട്ടനവും എല്ലാം ഭക്തി എലമെന്റ്സ് വൃത്തിയായി പ്ലേസ് ചെയ്തിട്ടുണ്ട്. ഇത് വടക്കേ ഇന്ത്യയിലെ പ്രേക്ഷകർക്ക് നന്നായി കണക്ട് ചെയ്യും. മലയാളി പ്രേക്ഷകൻ സംബന്ധിച്ചിടത്തോളം നമുക്ക് കണക്ട് ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ എല്ലാം മോശം എന്ന് വിചാരിക്കുന്നത് തന്നെ ഒരു തരം ഇരട്ടത്താപ്പാണ്. കേരളത്തിലെ സാമൂഹിക സാമ്പത്തിക അന്തരീക്ഷം വളരെ വിഭിന്നമാണ് വടക്കേ ഇന്ത്യ വച്ച് നമ്മൾ തുലനം ചെയ്യുകയാണെങ്കിൽ. ബീഹാർ ജാർഖണ്ഡ് ഉത്തർപ്രദേശ് പോലുള്ള സംസ്ഥാനങ്ങളിലെ കൂലിവേല ചെയ്ത് ജീവിക്കുന്ന സാധാരണപ്പെട്ടവർക്ക് ഈ സിനിമയും ആയിട്ട് വളരെ കണക്ട് ചെയ്യാൻ പറ്റും. ഈ സിനിമ കണ്ടുകൊണ്ടിരുന്നപ്പോൾ എനിക്ക് ഓർമ്മ വന്നത് സൽമാൻഖാന്റെ Dabang എന്ന സിനിമയാണ് അതും ഇതുപോലെ തന്നെ ഒരു സഹോദര ബന്ധം ഇമോഷണൽ കണക്ട് ആവുന്ന ഒരു സിനിമയാണ്. Dabang വടക്കേ ഇന്ത്യയിലെ റൂറൽ മേഖലയിൽ വളരെ വലിയ ഹിറ്റായിരുന്നു. ഹിന്ദിയിൽ jukhenga nahi sala എന്നുള്ള ഡയലോഗ് ശരിക്കും കോരിത്തരിപ്പിക്കുന്നതാണ്. അതിന് മലയാളത്തില് ഒരു അർത്ഥം കണ്ടുപിടിക്കാൻ പറ്റുമോ എന്ന് എനിക്ക് തോന്നുന്നില്ല. താഴത്തില്ല എന്നുള്ളതല്ല യഥാർത്ഥ അതിൻറെ അർത്ഥം. തല കുനിക്കില്ല എന്നതാണ് അതിന്റെ പൊരുൾ. തെലുങ്ക് എനിക്ക് മനസ്സിലാവാത്തത് കാരണം എന്താണ് പുഷ്പ പറയുന്ന ഒറിജിനൽ ഡയലോഗ് എന്താണെന്നു എനിക്കറിയില്ല. ഹിന്ദിയിൽ ഡയലോഗുകളെല്ലാം ഉഗ്രൻ തന്നെയാണ്. കറക്റ്റ് നേറ്റീവ് ഹിന്ദി! ഉത്തർപ്രദേശ് ഭാഗത്തുള്ള ആൾക്കാർ സംസാരിക്കുന്ന വടക്കേ ഇന്ത്യന്‍ ഹിന്ദി തന്നെയാണ് സിനിമയിൽ ഉടനീളം കൈകാര്യം ചെയ്യുന്നത്. അതുപോലെതന്നെ ഡബ്ബിംഗ് ചെയ്ത വ്യക്തിയും ഉഗ്രൻ ആയിട്ട് തന്നെ ചെയ്തിട്ടുണ്ട്. കാരണം പുഷ്പയുടെ ആ ഒരു നേച്ചർ കറക്റ്റ് ആയിട്ട് വോയിസിൽ വന്നിട്ടുണ്ട്. മലയാളത്തിലെ ജിസ് ജോയ്, അല്ലു അർജുന്റെ ചോക്ലേറ്റ് സിനിമകൾക്ക് ഡബ്ബ് ചെയ്ത പോലെ പുഷ്പയിൽ ഡബ്ബ് ചെയ്താൽ ഫലപ്രദമാവില്ല എന്നുള്ളത് എനിക്ക് നല്ല ബോധ്യമുണ്ട്. അതുകൊണ്ടൊക്കെ തന്നെയായിരിക്കും മലയാളികൾക്ക് സിനിമയോട് ഇമോഷണൽ കണക്ട് ചെയ്യാൻ പറ്റാഞ്ഞത്. ഹിന്ദി അറിയാവുന്ന ആൾക്കാർ ഉണ്ടെന്നുണ്ടെങ്കിൽ ഹിന്ദിയിൽ തന്നെ സിനിമ കാണാനാണ് ഞാൻ റെക്കമെന്റ് ചെയ്യുന്നത്. ഇത്രയ്‌ക്ക് നല്ല ഒരു തിയേറ്റർ എക്സ്പീരിയൻസും ഒരു സിനിമാറ്റിക് എക്സ്പീരിയൻസും എനിക്ക് കുറെ നാളായി ലഭിച്ചില്ല. കെജിഎഫ് ടുവിനും കാന്താരക്കും ശേഷം കിട്ടിയ ഒരു മികച്ച തിയറ്റർ എക്സ്പീരിയൻസ് പുഷ്പ രണ്ട്!!!
ജഗത് ജയപ്രകാശ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: