ഢാക്ക: ബംഗ്ലാദേശില്‍ ഇസ്ലാമിക ഭീകരരെ തൃപ്തിപ്പെടുത്തുന്നതിനായി ജയലിലടയ്ക്കപ്പെട്ട ഹിന്ദു ആചാര്യന് ചിന്മയ് കൃഷ്ണദാസിനെതിരെ വീണ്ടും കേസെടുത്തു. ഹിന്ദു ആചാര്യനെ ജയിലിലടച്ചതിനെതിരെ ലോകമെങ്ങും പ്രതിഷേധം ഉയരുന്നതിനിടെയാണ് ബംഗ്ലാദേശ് സര്‍ക്കാര്‍ പ്രകോപനം തുടരുന്നത്. ഹെഫാസത്ത്-ഇ-ഇസ്ലാം പ്രവര്‍ത്തകനായ ഇനാമുല്‍ ഹഖ് എന്നയാളുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
ചിന്മയ് കൃഷ്ണദാസ് മുഖ്യപ്രതിയായി 164 പേര്‍ക്കെതിരെയും തിരിച്ചറിയാത്ത 500 പേര്‍ക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. പരമ്പരാഗത വസ്ത്രം ധരിച്ചതിന്റെ പേരില്‍ നവംബര്‍ 26 ന് ചിറ്റഗോങ് കോടതി വളപ്പില്‍ വച്ച് ചിന്മയ് കൃഷ്ണദാസിന്റെ അനുയായികള്‍ തന്നെ ആക്രമിച്ചെന്നാണ് ഇയാളുടെ പരാതി. ആക്രമണത്തില്‍ വലത് കൈയ്ക്കും തലയ്ക്കും പരിക്കേറ്റു. ഇതിനുപിന്നാലെ ആശുപത്രിയില്‍ ചികിത്സ തേടേണ്ടിവന്നുവെന്നും ഇയാളുടെ വ്യാജ പരാതിയില്‍ പറയുന്നു.
ചിന്മയ് കൃഷ്ണദാസിനെ ജയിലിലടച്ച നടപടിക്കെതിരെ പ്രതിഷേധിച്ച നിരവധി പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തകരെയും ഇസ്കോണ്‍ അംഗങ്ങളെയും ഉള്‍പ്പെടുത്തി രംഗം സിനിമാ തീയേറ്ററിന് സമീപം ആക്രമണം നടത്തിയെന്ന് ആരോപിച്ച് ഒരു വ്യവസായി ഡിസംബര്‍ മൂന്നിന് പരാതി നല്‍കിയിരുന്നു. ആഗസ്തില്‍ മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷമാണ് ഹിന്ദുക്കള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ വ്യാപക ആക്രമണമാണ് അരങ്ങേറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: