ന്യൂദല്‍ഹി: വാസ്തവത്തില്‍ ഒരു പ്രശ്നത്തിന്റെ പേരില്‍ സഭയില്‍ ഭൂരിഭാഗം പേര്‍ക്കും വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു എന്ന ഘട്ടത്തില്‍ അവതരിപ്പിക്കേണ്ട ഒന്നാണ്അവിശ്വാസപ്രമേയം . എന്നാല്‍ അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന പഴഞ്ചൊല്ല് പോലെയായിരിക്കുന്നു കോണ്‍ഗ്രസിന്റെ അവിശ്വാസം.
രാജ്യസഭാധ്യക്ഷന്‍ ജഗ്ദീപ് ധന്‍കറിനെതിരെയാണ് അവിശ്വാസപ്രമേയം അവതരിപ്പിക്കാന്‍ പോകുന്നത്. സഭയില്‍ ബിജെപിയുടെ ശക്തി 122 ആണെങ്കില്‍ കോണ്‍ഗ്രസിന്‍റേത് 113 മാത്രമാണ്. ഭൂരിപക്ഷത്തിന് ഒരു അംഗത്തിന്റെ കുറവ് മാത്രമാണുള്ളത്. ഇവിടെ വൈഎസ് ആര്‍സിപി, എഐഎഡിഎംകെ, ബിജെഡി എന്നീ പാര്‍ട്ടികളുടെ നിലപാട് നിര്‍ണ്ണായകമാവും. എന്തായാലും ബിജെപിയില്‍ നിന്നുള്ള രാജ്യസഭാധ്യക്ഷന് അനുകൂലമാവും ഈ അവിശ്വാസപ്രമേയം എന്നത് 99 ശതമാനവും ഉറപ്പാണ്. തോല്‍ക്കുമെന്ന ഉറപ്പോടെ ഒരു അവിശ്വാസം അവതരിപ്പിക്കുന്നത് എന്തുകൊണ്ടാണെന്നോ? സോണിയാഗാന്ധിയുടെ മുഖംമൂടി ബിജെപി പിച്ചിചീന്തിയിരിക്കുന്നു.
കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ജോര്‍ജ്ജ് സോറോസ് എന്ന അമേരിക്കയിലെ ശതകോടീശ്വരന്‍ സഹായം നല്‍കുന്ന എന്‍ജിഒയില്‍ സോണിയ ഉപാധ്യക്ഷയായി ഇരിക്കുന്നത് എന്തിനാണ്? ഈ ചോദ്യത്തിന് വ്യക്തമായി ഉത്തരം നല്‍കാതെ സഭയില്‍ ഹാജരല്ലാത്ത ഒരു അംഗത്തിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കരുതെന്ന് തൊടുന്യായം ഉയര്‍ത്തുകയാണ് ഖാര്‍ഗെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: