Kerala

കൈരളിയുടെ ഗള്‍ഫ് വരുമാനം എവിടെ? മമ്മൂട്ടിയും ബ്രിട്ടാസും ഉടക്കില്‍

Published by

തിരുവനന്തപുരം: കൈരളി ടിവിയുടെ ഗള്‍ഫ് പരസ്യ വരുമാനവും ഡിജിറ്റല്‍ മീഡിയ വരുമാനവും വഴി തിരിച്ചു വിടുന്നതായി ആരോപണം. കൈരളിയുടെ ഗള്‍ഫ് ഓഫിസിന്റെയും ഡിജിറ്റല്‍ മീഡിയ ഓഫിസിന്റെയും ബാങ്ക് അക്കൗണ്ടുകള്‍ ബ്രിട്ടാസിന്റെ പേരിലാണ്. ഇതിലെ വരുമാനം വര്‍ഷങ്ങളായി കൈരളിയുടെ വരുമാനത്തിലേക്കു കൂട്ടിച്ചേര്‍ക്കുന്നില്ല. കൈരളി ഗള്‍ഫ് ലേഖകനും പിന്നീട് എക്‌സിക്യൂട്ടീവ് എഡിറ്ററുമായ ഇ.എം. അഷ്‌റഫ് ഇക്കാര്യം ചോദിച്ചതിന്റെ പേരില്‍ സ്ഥാപനം വിടേണ്ടി വന്നു. ഈ വരുമാനം പാര്‍ട്ടിക്ക് നല്‍കുന്നു എന്നതിന്റെ പേരില്‍ പിണറായി വിജയനും എം.ഡി :ജോണ്‍ ബ്രിട്ടാസും ചേര്‍ന്നു കൈക്കലാക്കുന്നു എന്നാണ് ആരോപണം. കൈരളി സാമ്പത്തിക കാര്യങ്ങള്‍ നോക്കുന്ന ഡയറക്ടറും ഇതിന് ഒത്താശ ചെയ്തിരുന്നു.

ആദ്യകാലത്ത് ഇക്കാര്യത്തില്‍ കണ്ണടച്ചിരുന്ന ചെയര്‍മാന്‍ മമ്മൂട്ടി അടുത്തിടെ ഡയറക്ടര്‍ ബോര്‍ഡ് യോഗങ്ങളില്‍ സാമ്പത്തിക സ്വകാര്യതയും ഓഡിറ്റിങും മെച്ചപ്പെടുത്തണമെന്നു വാദിച്ചിരുന്നു. മമ്മൂട്ടിക്കു രാജ്യസഭാ സീറ്റു കിട്ടാത്തതിന്റെ കൊതിക്കെറുവാണെന്ന മട്ടിലാണ് ബ്രിട്ടാസ് വിഷയം കൈകാര്യം ചെയ്തിരുന്നത്.
കൈരളിയുടെ നഷ്ടം പരിഹരിക്കാന്‍ എന്ന പേരില്‍ എല്ലാ വര്‍ഷവും ഗള്‍ഫിലെ സഖാക്കളില്‍ നിന്നും വ്യവസായികളില്‍ നിന്നും നടത്തുന്ന പിരിവിന്റെ കണക്കും ഓഡിറ്റിങിന് എത്താറില്ല.

ഗള്‍ഫില്‍ നടത്തുന്ന പിരിവിന്റെ കണക്ക് പാര്‍ട്ടിയെ അറിയിച്ചിട്ടുമില്ല. പിണറായിയെ പേടിച്ച് സംസ്ഥാന സെക്രട്ടറിമാരും ഇക്കാര്യം അന്വേഷിക്കാറില്ല.കൈരളി ചെയര്‍മാന്‍ സ്ഥാനം രാജി വച്ചാല്‍ മമ്മൂട്ടി ഇക്കാര്യങ്ങള്‍ പുറത്തു വിടുമെന്ന ആശങ്കയിലാണ് പിണറായിയും ബ്രിട്ടാസും. മമ്മൂട്ടിയെ അനുനയിപ്പിച്ചു രാജി ഒഴിവാക്കാന്‍ ഗള്‍ഫ് വ്യവസായിയുടെ മധ്യസ്ഥതയില്‍ നീക്കങ്ങളും നടക്കുന്നുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by