ന്യൂഡല്‍ഹി : മുന്‍ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെ ഒരു കസ്റ്റഡി പീഡനക്കേസില്‍ വെറുതെ വിട്ടത് ആഘോഷമാക്കി മനോരമ. 1997 ലെ കസ്റ്റഡിയപീഡന കേസ് സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് പോര്‍ബന്തര്‍ കോടതി ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കിയതെന്ന് പത്രം വ്യക്തമാക്കുന്നുണ്ട്. മറ്റ് രണ്ട് കേസുകളില്‍ വിചാരണ നേരിട്ട് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഭട്ടിനെ ഒരു കേസില്‍ വെറുതെ വിട്ടതാണ് ഈ ആഹ്ലാദപ്രകടനത്തിന് പിന്നില്‍. പത്രം ഒന്നാം പേജിലാണ് നാലു കോളത്തില്‍ വാര്‍ത്ത നല്‍കിയിരിക്കുന്നത്. ബിജെപി സര്‍ക്കാരിന്റെ നിശിത വിമര്‍ശകന്‍’ എന്നതാണ് പത്രം സഞ്ജീവ് ഭട്ടിന്റെ വാര്‍ത്തയ്‌ക്ക് കാണുന്ന പ്രാധാന്യം. ഭര്‍ത്താവിനെതിരായ കേസുകളെല്ലാം കെട്ടിച്ചമച്ചതാെണന്ന് ഭാര്യ ശ്വേത ഭട്ടിന്റെ പ്രതികരണവും വാര്‍ത്തയ്‌ക്കൊപ്പം ഉണ്ട്. ഗുജറാത്ത് കലാപത്തില്‍ മുഖ്യമന്ത്രി നരേന്ദ്രമോദി ഒത്താശ ചെയ്തുവെന്നാരോപിച്ച് 2011 ല്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത് മുതല്‍ ബിജെപിയുടെ കണ്ണിലെ കരടാണ് ഭട്ട് എന്ന് മനോരമ പറഞ്ഞുവയ്‌ക്കുന്നു.
ബിജെപിയുടെ വിമര്‍ശകന്‍ ആയതുകൊണ്ടാണ് ഭട്ടിനെതിരെ കേസുകള്‍ എടുത്തതെന്നതാണ് പത്രത്തിന്റെ കണ്ടെത്തല്‍. 97 ലെ കസ്റ്റഡി പീഡനക്കേസില്‍ വെറുതെ വിട്ടത് ബിജെപി വിമര്‍ശനത്തെ സാധൂകരിക്കുന്ന വിജയം എന്ന് വ്യംഗ്യം. എന്നാല്‍ 90ലെ മറ്റൊരു കസ്റ്റഡി മരണവുമായി ആയി ബന്ധപ്പെട്ട കേസില്‍ ജീവിപര്യന്തം ശിക്ഷിക്കപ്പെട്ടതും 96 ലെ ലഹരി കേസില്‍ അഭിഭാഷകനെ വ്യാജമായി കുടുക്കിയ സംഭവത്തില്‍ 20 വര്‍ഷത്തെ ശിക്ഷ അനുഭവിക്കുന്നതും എന്തുകൊണ്ടാണ്? ഒരു കോടതിവിധിയെ ശ്ലാഘിക്കുന്ന പത്രം മറ്റു രണ്ടു കോടതി വിധികളെയും അംഗീകരിക്കേണ്ടേ?
ബിജെപിയെ വിമര്‍ശിക്കുന്ന ഏതു കുറ്റവാളിക്കും അതിന്‌റെ പേരില്‍ നിയമ സംരക്ഷണം നല്‍കണമെന്നാണോ വാദിക്കുന്നത് ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: