ഇടുക്കി: മൂന്ന് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളെ കാണ്മാനില്ല.രാജകുമാരി സ്വദേശികളായ മൂന്നു വിദ്യാര്‍ത്ഥികളെയാണ് കാണാതായത്.
കഴിഞ്ഞ ദിവസമാണ് കുട്ടികളെ കാണാതായത്.അതേസമയം, തമിഴ്നാട് ബോഡി നായ്ക്കന്നൂരില്‍ കുട്ടികള്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.
ബോഡി നായ്ക്കന്നൂരില്‍ നിന്ന് ട്രെയിനില്‍ കുട്ടികള്‍ ചെന്നൈയിലേക്ക് പോവുകയായിരുന്നു.മൂന്നു കുട്ടികളും കത്തെഴുതി വച്ചാണ് വീട്ടില്‍ നിന്ന് പോയത്. പൊലീസും ബന്ധുക്കളും തമിഴ്നാട്ടില്‍ കുട്ടികള്‍ക്കായി അന്വേഷണം നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: