വയനാട്: :പുല്‍പ്പള്ളി മാരപ്പന്‍മൂലയില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഉണ്ടായ ഹൃദയാഘാതത്തില്‍ മധ്യവയസ്കന് മരിച്ചു. അയ്നാംപറമ്പില്‍ ജോണ്‍ ആണ് മരിച്ചത്.
ജോണുമായി സംഘര്‍ഷത്തിലേര്‍പ്പെട്ട ഐക്കരകാനയില്‍ ലിജോയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.ഇയാള്‍ക്കെതിരെ മനപൂര്‍വം അല്ലാത്ത നരഹത്യക്ക് പുല്‍പ്പള്ളി പൊലീസ് കേസെടുത്തിട്ടുണ്ട്.
സംഘര്‍ഷത്തിന് പിന്നാലെ ഹൃദയഘാതം ഉണ്ടായ ജോണിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സ്ഥലത്തുണ്ടായ സംഘര്‍ഷത്തെ കുറിച്ചും ജോണിന്റെ മരണത്തെ കുറിച്ചുംവിശദമായ അന്വേഷണം നടത്തുമെന്ന് പുല്‍പ്പള്ളി പൊലീസ് വെൡപ്പെടുത്തി..സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: