Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കിഴക്കേകോട്ട കുരുതിക്കളമാകുന്നതിന് ഉത്തരവാദിയാര് ?

സുനില്‍ തളിയില്‍ by സുനില്‍ തളിയില്‍
Dec 9, 2024, 10:52 am IST
in Thiruvananthapuram

തിരുവനന്തപുരം: മനുഷ്യരക്തം വീണ് കുതിര്‍ന്ന കിഴക്കേകോട്ട അടുത്ത നിരപരാധിയുടെ രക്തം ഊറ്റിക്കുടിക്കാന്‍ വാ പിളര്‍ന്ന് നില്‍ക്കുന്നു. തലസ്ഥാന നഗരത്തിന് അപമാനമായി മാറിയിരിക്കുകയാണ് കിഴക്കേകോട്ടയും പരിസരവും. കാല്‍നട യാത്രക്കാരുടെ പേടിസ്വപ്‌നമായി മാറിക്കഴിഞ്ഞിരിക്കുകയാണ് കിഴക്കേകോട്ട.

ലോകത്ത് ഒരിടത്തും ഇതുപോലെ നടുറോഡില്‍ ഒരു ബസ് സ്റ്റാന്‍ഡ് കാണില്ല. കെഎസ്ആര്‍ടിസി ബസുകളും സ്വകാര്യ ബസുകളും ആളെക്കയറ്റാന്‍ മത്സരിക്കുമ്പോള്‍ യാത്രക്കാരുടെ ജീവന് യാതൊരു വിലയും ആരും കല്‍പ്പിക്കാറില്ല. റോഡിന്റെ മധ്യഭാഗം വരെ കയ്യേറി ബാരിക്കേഡ് വച്ച് തിരിച്ച് കെഎസ്ആര്‍ടിസി റോഡ് തങ്ങളുടെ സ്വന്തമാക്കി കഴിഞ്ഞു. കെഎസ്ആര്‍ടിസിയുടെ ബാരിക്കേഡിന് വെളിയിലാണ് സ്വകാര്യ ബസുകള്‍ നിര്‍ത്തി ആളെക്കയറ്റുന്നത്. കിഴക്കേകോട്ട മുതല്‍ പഴവങ്ങാടി വരെ ഇതാണ് സ്ഥിതി. ഇതോടെ റോഡിന്റെ മുക്കാല്‍ ഭാഗവും കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ കയ്യടക്കിയിരിക്കുകയാണ്. ശ്രീപത്മനാഭ തിയറ്ററിന്റെ മുന്‍വശം മുതല്‍ നാന പെട്രോള്‍ പമ്പുവരെയും കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ റോഡില്‍ നിര്‍ത്തിയാണ് ആളെക്കയറ്റുന്നത്. ഒന്നലധികം ബസുകള്‍ ഒരേ സ്റ്റാന്‍ഡില്‍ എത്തുമ്പോള്‍ ഇടയ്‌ക്ക് കുത്തിക്കയറ്റുന്നതും ബസുകളുടെ പകുതിയിലേറെ ഭാഗം റോഡിന് കുറുകേ നില്‍ക്കുന്നതും സ്ഥിരം കാഴ്ചയാണ്.

കിഴക്കേകോട്ടയില്‍ ട്രിപ്പ് അവസാനിക്കുന്ന തരത്തില്‍ ഒരു സ്വകാര്യ ബസ്സുകള്‍ക്കും പെര്‍മിറ്റ് നല്‍കിയിട്ടില്ല. എന്നാല്‍ ഭൂരിഭാഗം സ്വകാര്യ ബസുകളും കിഴക്കേകോട്ടയിലാണ് ട്രിപ്പുകള്‍ അവസാനിപ്പിക്കുന്നത്. സമയം തെറ്റിച്ചും റൂട്ട് തെറ്റിച്ചും പെര്‍മിറ്റ് നിബന്ധനകള്‍ക്കു വിരുദ്ധമായി സര്‍വീസ് നടത്തിയുമൊക്കെ തലങ്ങും വിലങ്ങും ഓടുന്ന സ്വകാര്യ ബസുകളെ നിയന്ത്രിക്കാനോ ഗതാഗതലംഘനം നടത്തുന്നവയ്‌ക്ക് പിഴയീടാക്കാനോ സര്‍ക്കാരും ഗതാഗതവകുപ്പും ശ്രമിക്കാറില്ല. കര്‍ക്കടകവാവ്, ബീമാപള്ളി ഉറൂസ് തുടങ്ങിയ വിശേഷ ദിവസങ്ങളില്‍ തിരുവല്ലം, ബീമാപള്ളി തുടങ്ങിയ റൂട്ടുകളില്‍ പെര്‍മിറ്റില്ലാതെ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നുവെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയിന്മേല്‍ ഇന്നുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ബീമാപള്ളി ഉറൂസിന് പെര്‍മിറ്റില്ലാതെ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ ഫോട്ടോ അടക്കം കെഎസ്ആര്‍ടിസി അധികൃതര്‍ നല്‍കിയ പരാതിയില്‍ നടപടിയെടുത്തിരുന്നെങ്കില്‍ കഴിഞ്ഞ ദിവസം ബസുകള്‍ക്കിടയില്‍ ഒരു ജീവന്‍ ഞെരിഞ്ഞമരുകയില്ലായിരുന്നു.

കാല്‍നടയാത്രക്കാര്‍ അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നതാണ് മിക്ക അപകടങ്ങളുടെയും പ്രധാന കാരണം. അതോടൊപ്പം ഡ്രൈവര്‍മാരുടെ അശ്രദ്ധയും. കാല്‍ നടയാത്രക്കാര്‍ റോഡ് മുറിച്ചുകടക്കുന്നത് അവസാനിപ്പിക്കാനാണ് കിഴക്കേകോട്ടയില്‍ ആകാശപാത നിര്‍മിച്ചത്. 2022 ല്‍ ഏകദേശം നാല് കോടി രൂപ മുടക്കിയാണ് കാല്‍നടയാത്രക്കാര്‍ക്കായി നഗരസഭ മേല്‍പ്പാലം നിര്‍മിച്ചത്. എന്നാല്‍ കാല്‍നടയാത്രക്കാര്‍ മേല്‍പ്പാലം ഒഴിവാക്കി റോഡ് മുറിച്ചുകടക്കുകയാണ് ഇപ്പോഴും ചെയ്യുന്നത്. നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് ജനങ്ങള്‍ മേല്‍പ്പാലത്തെ ഒഴിവാക്കാന്‍ കാരണം. ചാല ഭാഗത്ത് നിന്നും ഗാന്ധിപാര്‍ക്കിന് മുകളിലൂടെ പാളയം ഭാഗത്തേക്ക് പോകുന്ന ബസ് സ്റ്റാന്‍ഡിന് സമീപം എത്തുന്ന വിധത്തില്‍ മേല്‍പ്പാലം നിര്‍മിച്ചിരുന്നെങ്കില്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായേനെ. മേല്‍പ്പാലം നിര്‍മാണ വേളയില്‍ത്തന്നെ ഇക്കാര്യം ‘ജന്മഭൂമി’ ചൂണ്ടിക്കാട്ടിയിരുന്നു.

കെഎസ്ആര്‍ടിസിയുടെയും സ്വകാര്യ ബസുകളുടെയും കിടമത്സരത്തിന്റെ രക്തസാക്ഷിയാണ് കഴിഞ്ഞ ദിവസം മരണപ്പെട്ട കേരള ബാങ്ക് റീജിയണല്‍ ഓഫീസിലെ സീനിയര്‍ മാനേജര്‍ കൊല്ലം ഇരവിപുരം വാളത്തുങ്കല്‍ വെണ്‍പാലക്കര ഗാലക്‌സിയില്‍ എം. ഉല്ലാസ്. ഇനിയും നിരപരാധികളുടെ രക്തം വീഴാന്‍ കാത്തു നില്‍ക്കാതെ നിയമം ലംഘിക്കുന്ന ബസുകള്‍ക്കെതിരെ ശക്തമായ നടപടികള്‍ അധികൃതര്‍ സ്വീകരിക്കുകയാണ് വേണ്ടത്.

Tags: accidentKerala Motor Vehicle DepartmentEastfort busstand
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് സ്‌കൂട്ടറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു

Kerala

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ യുഡിഎഫ് പ്രവര്‍ത്തകരുടെ കാറിടിച്ച് കായിക താരങ്ങളായ പെണ്‍കുട്ടികള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

Kerala

കോഴിക്കോട് നിയന്ത്രണം വിട്ട ബൈക്ക് കടയുടെ ഭിത്തിയില്‍ ഇടിച്ച് യുവാവ് മരിച്ചു

Kerala

വഴിയാത്രക്കാരനെ ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ പോയി, പരിക്കേറ്റ ആള്‍ക്ക് ശസ്ത്രക്രിയ നടത്തിയ സംഘത്തില്‍ കാര്‍ ഓടിച്ച ഡോക്ടറും!

Kerala

ആലുവയില്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി 3 പേര്‍ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.