തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തെയും പോസ്റ്റുമോര്‍ട്ടം പരിശോധനയെയും സംബന്ധിച്ച് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ തുടര്‍ച്ചയായി വരുന്ന അടിസ്ഥാനരഹിതമായ വാര്‍ത്തകളും വാസ്തവ വിരുദ്ധമായ പരാമര്‍ശങ്ങളും തെറ്റിദ്ധാരണാജനകമായ പ്രസ്താവനകളും ഫോറന്‍സിക് മെഡിസിന്‍ ഫോറന്‍സിക് വിഭാഗം ഡോക്ടര്‍മാരെപ്പറ്റി പൊതുസമൂഹത്തില്‍ അവമതിപ്പുണ്ടാക്കുന്നതാണെന്ന് അസോസിയേഷന്‍ ഓഫ് ഫോറന്‍സിക് മെഡിസിന്‍ എക്‌സ്‌പേര്‍ട്‌സ്.
ഫോറന്‍സിക് മെഡിസിന്‍ വിദഗ്ധര്‍ക്കെതിരായ വ്യാജപ്രചാരണങ്ങളെ സംഘടന അപലപിക്കുന്നുവെന്നും അവാസ്തവ പ്രസ്താവനകള്‍ നടത്തുന്ന വ്യക്തികള്‍ക്കും ഓണ്‍ലൈന്‍ മാധ്യമസ്ഥാപനങ്ങള്‍ക്കും എതിരേ സര്‍ക്കാര്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കണം എന്നും സംഘടന വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
ഫോറന്‍സിക് വിദഗ്ധര്‍ ചെയ്യുന്ന ജോലിയുടെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യുന്ന സാഹചര്യമാണ്. കേരളത്തില്‍ മുന്‍കാലങ്ങളില്‍ പല സുപ്രധാന കേസുകളിലും പ്രധാന വഴിത്തിരിവായത് പോസ്റ്റുമോര്‍ട്ടം പരിശോധനയിലെ കണ്ടെത്തലുകളും ഫോറന്‍സിക് വിദഗ്ധരുടെ മൊഴികളും ആണെന്നത് വസ്തുതയാണ്. ഫോറന്‍സിക് വിഭാഗം ഡോക്ടര്‍മാര്‍ ഏതെങ്കിലും തരത്തിലുള്ള ബാഹ്യ ഇടപെടലുകള്‍ക്ക് വഴങ്ങിയ ചരിത്രമില്ലെന്നും സംഘടന വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: