ഫൈസലാബാദ്: പാകിസ്ഥാന്‍ പോലീസ് സര്‍വീസിലെ ആദ്യ ഹിന്ദു ഓഫീസറായി രാജേന്ദര്‍ മേഘ്വാര്‍. പോലീസ് സേനയില്‍ ഹിന്ദുക്കള്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും അവരെല്ലാം താഴ്ന്ന തസ്തികകളിലാണ്. ആദ്യമായാണ് ഹിന്ദുസമുദായത്തില്‍ നിന്നൊരാള്‍ ഉന്നത പദവിയില്‍ നിയമിതനാകുന്നത്.
ബാദിന്‍ സ്വദേശിയായ രാജേന്ദര്‍ സിവില്‍ സര്‍വീസില്‍ ഉന്നത വിജയം നേടിയാണ് പോലീസ് സേനയിലേക്കെത്തുന്നത്. പരിശീലനം പൂര്‍ത്തിയാക്കി ഫൈസലാബാദ് ഗുല്‍ബര്‍ഗില്‍ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് ആയാണ് രാജേന്ദറിന്റെ ആദ്യ നിയമനം.
ഒരു ഹിന്ദു ഓഫീസറെ കിട്ടിയതില്‍ സന്തോഷമുണ്ട്. ന്യൂനപക്ഷങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താനും ഫൈസലാബാദിലെ ക്രമസമാധാനം ഉയര്‍ത്തിപ്പിടിക്കാനും സാധിക്കും. രാജേന്ദറിന്റെ കഴിവില്‍ വിശ്വാസമുണ്ടെന്നും മുതിര്‍ന്ന പാക് പോലീസ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: