സിംഗപ്പൂര്‍ സിറ്റി: ആറാം ഗെയിം മുതലേ വിജയത്തിന് വേണ്ടി പോരാടുന്ന ഇന്ത്യയുടെ ഗുകേഷിന് ചൈനീസ് രക്തം വീഴ്ത്താന്‍ 11ാം ഗെയിം വരെ കാത്തിരിക്കേണ്ടിവന്നു. വെള്ളക്കരുക്കള്‍ കൊണ്ട് കളിച്ച ഗുകേഷ് റെയ്റ്റി ഓപ്പണിംഗാണ് ഉപയോഗിച്ചത്. ബിഷപ്പിനെ (ആന) ആക്രമണത്തിന് ഉപയോഗിക്കുന്ന ഓപ്പണിംഗാണിത്. അങ്ങിനെ നിലവിലെ ലോകചാമ്പ്യന് ഡിങ്ങ് ലിറനെ തോല്പിച്ച് ഇന്ത്യയുടെ പ്രതീക്ഷയായ ഗുകേഷ് ലോകചെസ് കിരീടത്തിലേക്ക് ഒരു ചുവടുകൂടി അടുത്തു.
ഇതോടെ ഗുകേഷ് 6-5 എന്ന നിലയില്‍ മുന്‍പിലാണ്. വിജയത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആദ്യമായി നിറഞ്ഞ ചിരിയോടെ ഗുകേഷിനെ കാണാന്‍ കഴിഞ്ഞു. സിംഗപ്പൂരില്‍ ലോക ചെസ് കിരീടപ്പോരാട്ടത്തിന് വേണ്ടി നടന്ന 10 മത്സരങ്ങളിലും മാനസിക സമ്മര്‍ദ്ദം നിറഞ്ഞ ഗുകേഷിനെയാണ് കാണാന്‍ കഴിഞ്ഞത്.
ആദ്യത്തെ 14 ഗെയിമുകളില്‍ ആദ്യം ഏഴര പോയിന്റ് നേടുന്നയാള്‍ ലോകകിരീടം സ്വന്തമാക്കും. ഇനി കിരീടം നേടാന്‍ ഗുകേഷിന് ഒന്നര പോയിന്റ് കൂടി മതി. അടുത്ത മൂന്ന് ഗെയിമുകള്‍ സമനില പിടിച്ചാലും ഗുകേഷിന് ഏഴര പോയിന്റാടെ കിരീടം സ്വന്തമാക്കാം.
ഒന്നാം ഗെയിം ഡിങ്ങ് ലിറന് വിജയിച്ചപ്പോള്‍ മൂന്നാം ഗെയിം വിജയിച്ചുകൊണ്ട് ഗുകേഷ് പകരം വീട്ടിയിരുന്നു. പിന്നീടങ്ങളോട്ട് നാല് മുതല്‍ പത്ത് ഗെയിം വരെ സമനിലയുടെ പരമ്പരയായിരുന്നു. സമനില പിടിച്ച് 14 ഗെയിമുകള്‍ക്കു ശേഷവും വിജയിയെ കണ്ടെത്താനാവാത്ത സാഹചര്യത്തെ തുടര്‍ന്ന് വിജയിയെ കണ്ടെത്താന്‍ സ്പീഡ് ചെസ്സ് കളിക്കേണ്ടിവരുന്ന സാഹചര്യത്തില്‍ ഗുകേഷിനെ വീഴ്ത്തുകയായിരുന്നു ഡിങ്ങ് ലിറന്റെ തന്ത്രം. പക്ഷെ ഈ ചൈനീസ് തന്ത്രത്തിന്റെ നട്ടെല്ലൊടിക്കുകയായിരുന്നു 11ാം ഗെയിമിലെ വിജയത്തിലൂടെ ഗുകേഷ്.
ഗുകേഷ് വിജയിച്ച കരുനീക്കങ്ങള്‍
1. Nf3 d5
2. c4 d4
3. b4 c5
4. e3 Nf6
5. a3 Bg4
6. exd4 cxd4
7. h3 Bxf3
8. Qxf3 Qc7
9. d3 a5
10. b5 Nbd7
11. g3 Nc5
12. Bg2 Nfd7
13. O-O Ne5
14. Qf4 Rd8
15. Rd1 g6
16. a4 h5
17. b6 Qd6
18. Ba3 Bh6
19. Bxc5 Qxc5
20. Qe4 Nc6
21. Na3 Rd7
22. Nc2 Qxb6
23. Rab1 Qc7
24. Rb5 O-O
25. Na1 Rb8
26. Nb3 e6
27. Nc5 Re7
28. Rdb1 Qc8
29. Qxc6
The finals moments of Game 11! #DingGukesh
Gukesh D takes Qxc6 and Ding Liren resigns! pic.twitter.com/jlfMl6K3SV
— International Chess Federation (@FIDE_chess) December 8, 2024
11ാം ഗെയിമില്‍ ഡിങ്ങ് ലിറന് വരുത്തിയ രണ്ട് പിഴവുകള്‍ മുതലെടുത്താണ് ഞായറാഴ്ച ഗുകേഷ് വിജയം കൊയ്തത്. വെള്ളക്കരുക്കള്‍ ഉപയോഗിച്ച് കളിച്ച ഗുകേഷ് റെയ്റ്റി ഓപ്പണിംഗില്‍ ആണ് കളിച്ചത്. പക്ഷെ നാലാമത്തെ നീക്കത്തില്‍ പരമ്പരാഗത ശൈലിയില്‍ നിന്നും വ്യത്യസ്തമായി കാലാളിനെ ഇ3യിലേക്ക് ഗുകേഷ് നീക്കി. ഇത് ഡിങ്ങ് ലിറനെ അമ്പരപ്പിച്ചു. ക്ലാസിക് പുസ്തകത്തിലില്ലാത്ത നീക്കം! ഈ നീക്കത്തിന് മറുപടി പറയാന്‍ ഡിങ്ങ് ലിറന് 38 മിനിറ്റോളം ചിന്തിക്കേണ്ടി വന്നു. ഒടുവില്‍ എന്‍എഫ് 3 (കുതിരയെ (നൈപറ്റ്) എഫ് 3 എന്ന കോളത്തിലേക്ക് മാറ്റി) എന്ന നീക്കമാണ് ഇതിന് മറുപടിയായി ഡിങ്ങ് ലിറന് നടത്തിയത്. പക്ഷെ അവിടെ തീര്‍ന്നില്ല ഗുകേഷിന്റെ പുസ്തകശൈലി വിട്ടുള്ള നീക്കം. അഞ്ചാം കരുനീക്കത്തിലും ഗുകേഷ് വ്യത്യസ്തനീക്കമാണ് നടത്തിയത്. കാലാളിനെ എ3 കള്ളിയിലേക്ക് നീക്കിക്കൊണ്ടുള്ള ഈ നീക്കവും പുതുമയായിരുന്നു. റെയ്റ്റി ഓപ്പണിംഗില്‍ ഇല്ലാത്ത നീക്കം. ഇതിനും മറുപടി നീക്കം നടത്താന്‍ ഡിങ്ങ് ലിറന് നന്നേ വിഷമിച്ചു. ഏകദേശം 22 മിനിറ്റോളം എടുത്ത ശേഷമാണ് കരു നീക്കിയത്. അതായത് അഞ്ച് നീക്കങ്ങള്‍ നടത്താന്‍ ഡിങ്ങ് ലിറന് ഒരു മണിക്കൂറോളം എടുത്തപ്പോള്‍ ഗുകേഷ് വെറും 32 സെക്കന്റുകള്‍ മാത്രമാണ് എടുത്തത്.
പക്ഷെ 11ാം നീക്കം നടത്താന്‍ ഗുകേഷും ഏറെ ചിന്തിക്കേണ്ടി വന്നു. ഏകദേശം ഒരു മണിക്കൂറും 17സെക്കന്റും എടുത്തായിരുന്നു ഗുകേഷ് ഈ നീക്കം നടത്തിയത്. പക്ഷെ പൊതുവേ ഈ ഗെയിമില്‍ അതീവ സമയ സമ്മര്‍ദ്ദത്തില്‍ വീണുപോയ ഡിങ്ങ് ലിറന്റെ പല നീക്കങ്ങളും കിറുകൃത്യമായില്ല. ചെറുതായുള്ള പിഴവുകള്‍ നിറഞ്ഞ നീക്കങ്ങള്‍ ആയിരുന്നു. ഇതാണ് ഗുകേഷിന് അനുഗ്രഹമായത്. 21ാം നീക്കത്തില്‍ ഗുകേഷ് നടത്തിയ ഒരു അപാരനീക്കമാണ് വിജയത്തിലേക്കുള്ള വഴി തുറന്നത്. കാസില്‍ ചെയ്ത് രാജാവിനെ സുരക്ഷിതമാക്കാന്‍ ഡിങ്ങ് ലിറന് ശ്രമിച്ചെങ്കിലും അത് ഫലവത്തായില്ല. അധികം വൈകാതെ വലിയൊരു പിഴവ് ഡിങ്ങ് ലിറന് വരുത്തി. 26ാമത്തെ ഈ പിഴവ്. പിന്നീട് 28ാമത്തെ നീക്കത്തിലും ഡിങ്ങ് ലിറന് പിഴവ് വരുത്തി. രാജ്ഞിയെ സി8 എന്ന കള്ളിയിലേക്ക് നീക്കിക്കൊണ്ടുള്ള മുന്നേറ്റം ഡിങ്ങ് ലിറന് തിരിച്ചടിയായി. ക്വീന്‍ (രാജ്ഞി) ഉപയോഗിച്ച് ഡിങ്ങ് ലിറന്റെ സി6 കള്ളിയിലുണ്ടായിരുന്ന കുതിരയെ വെട്ടിയത് ഗുകേഷിന് അനുഗ്രഹമായി. ഇതാണ് റെയ്റ്റി എന്ന ഓപ്പണിംഗിന്റെ പ്രത്യേകതയായ ഫിയാന്ചെറ്റോ എന്ന സാധ്യത. ബിഷപ്പിന്റെ (ആന) ആ കരുത്താണ് ഗുകേഷ് ഉപയോഗിച്ചത്. ഇതോടെ ഡിങ്ങ് ലിറന് മാനസികമായി തളര്‍ന്നു. രക്ഷിച്ചെടുക്കാന്‍ കഴിയാത്തവിധം തന്റെ പ്രതിരോധം തകര്‍ന്നതായി തിരിച്ചറിഞ്ഞഡിങ്ങ് ലിറന് തോല്‍വി സമ്മതിക്കുകയായിരുന്നു.
ജയിച്ചതിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഗുകേഷ് പറഞ്ഞത് ഈ ഗെയിം അനായാസം തന്റെ തോല്‍വിയില്‍ കലാശിക്കുമായിരുന്നു എന്നാണ്. ഒരു ഘട്ടത്തില്‍ താന്‍ തോല്‍ക്കുമെന്ന് തന്നെ കരുതിയിരുന്നു എന്നും ഗുകേഷ് മനസ്സ് തുറക്കുന്നു. അത്രയ്ക്കും സാഹസികമായ കരുനീക്കമാണ് ഗുകേഷ് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: