കണ്ണൂര്‍ : മാടായി കോളേജിലെ നിയമന വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് എം.കെ.രാഘവന് എംപിയെ വഴിയില്‍ തടഞ്ഞ സംഭവത്തില്‍ നാല് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സസ്പന്ഷന്.കെ.പി. ശശി, ശശിധരന് കാപ്പാടന്‍, സതീഷ് കുമാര്‍, വരുണ്‍ കൃഷ്ണന് എന്നിവരെയാണ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് സസ്പെന്‍ഡ് ചെയ്തത്.
മാടായി കോളേജ് ചെയര്‍മാനാണ് എം.കെ.രാഘവന്. കോളേജില്‍ അദ്ദേഹത്തിന്റെ ബന്ധുവായ സിപിഎം പ്രവര്ത്തകന് നിയമനം നല്‍കാനുള്ള നീക്കത്തിനെതിരെയായിരുന്നു പ്രതിഷേധമുയര്‍ന്നത്.
കഴിഞ്ഞ ദിവസം അഭിമുഖം നടക്കുന്നതിനിടെ കോളേജില്‍ എത്തിയ രാഘവനെ കവാടത്തില്‍ വച്ച് തടയുകയായിരുന്നു. മുന്നൂറോളം പ്രവര്‍ത്തകര്‍ ഒപ്പിട്ട പരാതി എഐസിസിക്കും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: