പത്തനംതിട്ട:പമ്പയില്‍ സ്ത്രീകള്‍ക്ക് വേണ്ടിയുളള വിശ്രമ കേന്ദ്രം തുറന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിര്‍മ്മിച്ച വിശ്രമ കേന്ദ്രം (ഫെസിലിറ്റേഷന്‍ സെന്റര്‍) ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് ഉദ്ഘാടനം ചെയ്തു.
പമ്പ ഗണപതി ക്ഷേത്രത്തിന് സമീപമാണ് വിശ്രമ കേന്ദ്രം നിര്‍മ്മിച്ചിട്ടുളളത്. ആയിരം ചതുരശ്ര അടിയില്‍ 50 സ്ത്രീകള്‍ക്ക് ഒരേ സമയം ഉപയോഗിക്കാവുന്ന വിശ്രമ കേന്ദ്രമാണ് സജ്ജമാക്കിയിരിക്കുന്നത്. ശീതീകരിച്ച കേന്ദ്രത്തില്‍ വിശ്രമമുറി, പാലൂട്ടാനുളള മുറി, ശൗചാലയ ബ്ലോക്ക് എന്നിവ ഉള്‍പ്പെടുന്നു.
തീര്‍ത്ഥാടകര്‍ക്ക് ഒപ്പം പമ്പയില്‍ എത്തുന്ന യുവതികള്‍ക്ക് സുഖമായി, സുരക്ഷിതമായി വിശ്രമിക്കാന്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ യാഥാര്‍ത്ഥ്യമായതിലൂടെ സാധിക്കും.സന്നിധാനത്ത് ചോറൂണിനായി എത്തുന്ന കുഞ്ഞുങ്ങളുടെ അമ്മമാര്‍ക്ക് പമ്പയില്‍ തങ്ങേണ്ടി വരുമ്പോഴും ഈ സംവിധാനം ഉപയോഗിക്കാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: