ന്യൂഡല്‍ഹി: ഹിന്ദുത്വം ഒരു രോഗമെന്ന് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) നേതാവും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ. മൂന്ന് ആണ്‍കുട്ടികളെ ‘ജയ് ശ്രീറാം’ എന്ന് വിളിക്കാന്‍ നിര്‍ബന്ധിക്കുന്നതായി പുറത്തുവന്ന വീഡിയോയോട് പ്രതികരിക്കുകയായിരുന്നു അവര്‍. എന്നാല്‍ വിവാദമായതോടെ തന്റെ പ്രസ്താവന മനഃപൂര്‍വ്വം വളച്ചൊടിച്ചതാണെന്ന് ഇല്‍തിജ ആരോപിച്ചു.
‘തന്റെ നാമം ജപിക്കാന്‍ വിസമ്മതിച്ചതിനാല്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ മര്‍ദിക്കുന്നതില്‍ രാമദേവന് ലജ്ജയോടെ തല കുനിക്കണം’ ഇല്‍തിജ എക്സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു.
‘ഇസ്ലാമിന്റെ പേരില്‍ നടക്കുന്ന വിവേകശൂന്യമായ അക്രമങ്ങളാണ് ഇസ്ലാമോഫോബിയക്ക് ആദ്യം കാരണമായത്. ഇന്ന്, ഹിന്ദുമതവും സമാനമായ ഒരു അവസ്ഥയിലാണ്, അത് ന്യൂനപക്ഷങ്ങളെ കൊല്ലാനും പീഡിപ്പിക്കാനും ഉപയോഗിക്കുന്നു. ‘അവര്‍ മറ്റൊരു പോസ്റ്റില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: