ന്യൂഡല്‍ഹി: മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് ജോര്‍ജ്ജ് സോറോസ് ഫൗണ്ടേഷന് ധനസഹായം നല്കുന്ന ഒരു സംഘടനയുമായി ബന്ധമുണ്ടെന്നും കാശ്മീര്‍ ഒരു സ്വതന്ത്ര രാഷ്ട്രമെന്ന ആശയത്തെ അവര്‍ പിന്തുണയ്ക്കുന്നതായും എംപി നിഷികാന്ത് ദുബെ.
ഈ വിഷയത്തില്‍ ലോക്സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയോട് 10 ചോദ്യങ്ങള്‍ ഉന്നയിക്കുമെന്ന് ദുബെ പറഞ്ഞു. മാധ്യമ പോര്‍ട്ടലായ ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രോജക്ടും ഹംഗേറിയന്‍-അമേരിക്കന്‍ വ്യവസായി ജോര്‍ജ്ജ് സോറോസും പ്രതിപക്ഷവുമായി ഒത്തുകളിച്ച് ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ തകര്‍ക്കാനും മോദി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനും ശ്രമിച്ചു.
‘സോണിയ ഗാന്ധിയും കശ്മീര്‍ ഒരു സ്വതന്ത്ര രാഷ്ട്രമെന്ന ആശയത്തെ പിന്തുണച്ച സംഘടനയും തമ്മിലുള്ള ബന്ധം ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ വിദേശ സ്ഥാപനങ്ങളുടെ രാഷ്ട്രീയ സ്വാധീനം പ്രകടമാക്കുന്നതാണ് ‘ അദ്ദേഹം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: