ടെഹ്റാൻ: അസദ് ഭരണകൂടത്തിൽ നിന്നും സിറിയയെ മോചിപ്പിച്ചുവെന്ന് അവകാശപ്പെട്ട് ജിഹാദി ഗ്രൂപ്പായ ഹയാത്ത് തഹ്രീര്‍ അല്‍-ഷാമിന്റെ (എച്ച്ടിഎസ്) നേതൃത്വത്തിലുള്ള വിമതര്‍. ഇത് പുതിയൊരു തുടക്കത്തിന്റെ ആരംഭം, ഇരുണ്ടയുഗത്തിന്റെ അന്ത്യമെന്ന് എച്ച്.ടി.എസ്. നേതാവ് ടെലഗ്രാമിൽ കൂടി പ്രഖ്യാപിച്ചു. അസദ് ഭരണത്തിൽ മാറ്റിപ്പാർപ്പിക്കപ്പെട്ടവർക്കും ജയിലിലടക്കപ്പെട്ടവർക്കും ഇനി തിരികെ വീടുകളിലേക്ക് വരാമെന്നും വിമതർ പ്രഖ്യാപിച്ചു.
എല്ലാവരും സമാധാനത്തോട ജീവിക്കുന്ന പുതിയൊരു സിറിയിയാരിക്കുമെന്നും നീതി ലഭിക്കുമെന്നും എച്ച്.ടി.സി പറഞ്ഞു. വിമതർ ഡമാസ്കസിലേക്ക് കടന്നതോടെ പ്രസിഡന്‍റ് ബഷർ അൽ അസദ് ഇവിടെ നിന്ന് കടന്നിരുന്നു. ഇതിന് പിന്നാലെയാണ് സിറിയയെ അസദ് ഭരണകൂടത്തിൽ നിന്ന് മോചിപ്പിച്ചുവെന്നവകാശപ്പെട്ട് വിമതർ എത്തിയത്. പ്രസിഡന്‍റ് രാജ്യം വിട്ടെന്ന് റോയിട്ടേഴ്‌സും റിപ്പോര്‍ട്ട് ചെയ്തു.
ദമാസ്കസ് അടക്കം പലയിടത്തും ജനം തെരുവിലാണ്. അസദിന്റെ പിതാവിന്റെയടക്കം പ്രതിമകൾ പലയിടത്തും തകർക്കപ്പെടുന്നുണ്ട്. വിദേശത്ത് താമസിക്കുന്ന രാജ്യത്തെ പൗരന്മാരോട് സ്വതന്ത്ര സിറിയയിലേക്ക് മടങ്ങാൻ വിമതര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. അതേസമയം, സിറിയയിൽ നടക്കുന്ന അസാധാരണ സംഭവങ്ങൾ യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ നിരീക്ഷിച്ചു വരികയാണെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയിൽ പറഞ്ഞു, അസാദ് രാജ്യം വിടുകയും ഭരണവിരുദ്ധ സേന തലസ്ഥാന നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. ബൈഡനും സംഘവും സിറിയയിലെ അസാധാരണ സംഭവങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും പ്രാദേശിക പങ്കാളികളുമായി നിരന്തരം ബന്ധപ്പെടുകയും ചെയ്യുന്നുണ്ടെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.
14 വര്‍ഷത്തോളം നീണ്ട സിറിയന്‍ ആഭ്യന്തരയുദ്ധത്തിനുശേഷം ദീര്‍ഘകാലമായി നിലനിന്ന സമാധാനമാണ് ജിഹാദി ഭീകരര്‍ ഇപ്പോള്‍ തകര്‍ത്തിരിക്കുന്നത്. വിമത മുന്നേറ്റങ്ങളെ ഭയന്ന് ആയിരക്കണക്കിന് ആളുകള്‍ ലറ്റാക്കിയ, ടാര്‍ട്ടസ് തുടങ്ങിയ സര്‍ക്കാര്‍ അനുകൂല നഗരങ്ങളിലേക്കു പലായനം ചെയ്യുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: