മംഗലാപുരം: കൂച്ച് ബെഹാര്‍ ട്രോഫിയില്‍ ഝാര്‍ഖണ്ഡിനെതിരെ കേരളത്തിന് 153 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്. ക്യാപ്റ്റന്‍ അഹ്മദ് ഇമ്രാന്റെ ഉജ്ജ്വല സെഞ്ച്വറിയാണ് മികച്ച ലീഡ് സമ്മാനിച്ചത്. കേരളത്തിന്റെ ആദ്യ ഇന്നിങ്സ് 322 റണ്‍സിന് അവസാനിച്ചു. രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഝാര്‍ഖണ്ഡ് വിക്കറ്റ് പോകാതെ 30 റണ്‍സെടുത്തിട്ടുണ്ട്.
നാല് വിക്കറ്റിന് 76 റണ്‍സെന്ന നിലയിലാണ് കേരളം രണ്ടാം ദിവസം ബാറ്റിങ് തുടങ്ങിയത്. തകര്‍ച്ചയെ അഭിമുഖീകരിച്ച കേരള ഇന്നിങ്സിനെ ശക്തമായ നിലയിലെത്തിച്ചത് അഹ്മദ് ഇമ്രാനും അദൈ്വത് പ്രിന്‍സും ചേര്‍ന്നുള്ള കൂട്ടുകെട്ടാണ്. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 182 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ അഹ്മദ് ഇമ്രാന് 160 പന്തുകളില്‍ നിന്ന് 147 റണ്‍സ് നേടി. 19 ഫോറും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു അഹ്മദിന്റെ ഇന്നിങ്സ്. അദൈ്വത് 61 റണ്‍സെടുത്തു. തോമസ് മാത്യു, ആദിത്യ ബൈജു, അഭിരാം എന്നിവര്‍ വാലറ്റത്ത് നടത്തിയ ചെറുത്തുനില്‍പ്പും ലീഡുയര്‍ത്താന്‍ കേരളത്തെ സഹായിച്ചു. അഞ്ച് വിക്കറ്റെടുത്ത തനീഷാണ് ഝാര്‍ഖണ്ഡ് ബൗളിങ് നിരയില്‍ തിളങ്ങിയത്. ഇഷാന് ഓം മൂന്ന് വിക്കറ്റ് വീഴ്ത്തി.
രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ് തുടങ്ങിയ ഝാര്‍ഖണ്ഡിനായി 24 റണ്‍സോടെ ക്യാപ്റ്റന്‍ ബിശേഷ് ദത്തയും അഞ്ച് റണ്‍സോടെ വത്സല്‍ തിവാരിയുമാണ് ക്രീസില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: