സൂററ്റ് : പോക്സോ കേസിൽ അകത്തായ ജയിൽ തടവുകാരന്റെ മലദ്വാരത്തിനുള്ളിൽ മൊബൈൽ ഫോൺ . ഗുജറാത്തിലെ ഭാവ്‌നഗർ ജില്ലാ ജയിലിൽ കഴിയുന്ന രവി ബരയ്യ (33) ആണ് മലദ്വാരത്തിനുള്ളിൽ മൊബൈൽ ഫോൺ ഒളിപ്പിച്ചത് .
രവിയെ പാർപ്പിച്ചിരിക്കുന്ന സെല്ലിൽ നിന്ന് മൊബൈൽ ഫോണിന്റെ ചാർജർ ലഭിച്ചിരുന്നു. എന്നാൽ എത്ര പരിശോധിച്ചിട്ടും ഫോൺ കണ്ടെത്താനായില്ല . ഇതിനിടെയാണ് വയറുവേദനയെ തുടർന്ന് രവി കഴുഞ്ഞു വീണത് . ആശുപത്രിയിൽ എത്തിച്ച് എക്സറേ എടുക്കവേ മലദ്വാരത്തിൽ ഒളിപ്പിച്ച ഫോൺ കണ്ടെത്തി. തുടർന്ന് മൊബൈൽ ഫോൺ ഡോക്ടർമാർ നീക്കം ചെയ്തു.
മൊബൈൽ ഫോണും ചാർജറും ജയിലിലേക്ക് കൊണ്ടുവന്നത് ആരാണെന്നും, രവി എത്ര നാളായി ഫോൺ ഉപയോഗിക്കുന്നുണ്ടെന്നും ജയിൽ അധികൃതർ അന്വേഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: