നടന്‍ ആന്‍സന്‍ പോളിന്റെ ജീവിതത്തെ കുറിച്ച് ആര്‍ജെ ഷെറിന്‍ തോമസ് പങ്കുവച്ച വീഡിയോ ശ്രദ്ധ നേടുന്നു. സു സു സുധി വാത്മീകം, ഊഴം, ആട് 2, സോളോ, ബാഡ് ബോയ്‌സ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച നടനാണ് ആന്‍സന്‍ പോള്‍. ബ്രെയിന്‍ ട്യൂമറിനോട് പൊരുതി, മരണത്തെ മുഖാമുഖം കണ്ട് തിരിച്ചെത്തിയ ആളാണ് ആന്‍സന്‍ എന്നാണ് ഷെറിന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
”എത്ര പേര്‍ക്കറിയാം ബ്രെയിന്‍ ട്യൂമറിനെ അതിജീവിച്ച തലയില്‍ അമ്പതിലധികം സ്റ്റിച്ച് ഉള്ള ഒരു യുവ നടന്‍ മലയാളത്തില്‍ ഉണ്ടെന്ന്? മരണത്തെ മുഖാമുഖം കണ്ടു തിരിച്ചു വന്ന ആ നടന്റെ പേരാണ് ആന്‍സന്‍ പോള്‍. മിക്ക എഞ്ചിനീയര്‍ സ്റ്റുഡന്റ്സിനെയും പോലെ താല്‍പര്യം ഇല്ലാതെ എഞ്ചിനീയറിങ് പഠിക്കുക ആയിരുന്നു ആന്‍സന്‍ പോള്‍. സിനിമ ആയിരുന്നു ആഗ്രഹം.”
”എങ്കിലും വീട്ടുകാരുടെ എതിര്‍പ്പ് കാരണമാണ് പഠിത്തം തുടര്‍ന്നത്. ആ സമയത്താണ് ട്യൂമര്‍ കണ്ടെത്തുന്നതും. തുടര്‍ന്ന് ഒരുപാട് ചികിത്സക്കും സര്‍ജറിക്കും ഒടുവില്‍ ജീവിതത്തിലേക്ക് തിരിച്ചു വന്ന ആന്‍സനോട് വീട്ടുകാര്‍ എന്താണോ തന്റെ സ്വപ്നം, അത് ഫോളോ ചെയ്യാന്‍ പറഞ്ഞു.”
”ഇപ്പോ മലയാളത്തിലും തമിഴിലുമായി ഒട്ടനവധി വലുതും ചെറുതുമായ വേഷങ്ങള്‍ ചെയ്ത തിരക്കുള്ള നടനായി മാറിയിരിക്കുന്നു ആന്‍സന്‍” എന്നാണ് ഷെറിന്‍ പറയുന്നത്. സിനിമാ ഗ്രൂപ്പുകളിലും സോഷ്യല്‍ മീഡിയ പേജുകളിലടക്കം ആന്‍സന്റെ ജീവിതകഥ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്.
അതേസമയം, ശുക്രന്‍ എന്ന ചിത്രമാണ് ആന്‍സന്‍ പോളിന്റെതായ അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നത്. രാഹുല്‍ കല്ല്യാണ്‍ കഥയും തിരക്കഥയും എഴുതി ഉബൈനി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ബിബിന്‍ ജോര്‍ജ് ആണ് ചിത്രത്തിലെ മറ്റൊരു നായകന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: