വത്തിക്കാന്‍ സിറ്റി: മലയാളി ജോര്‍ജ്ജ് ജേക്കബ് കൂവക്കാട് കര്‍ദ്ദിനാളായി ചുമതല ഏല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ ഭാരത സര്‍ക്കാറിന്റെ ഔദ്യോഗിക പ്രതിനിധി സംഘത്തിന് സ്വീകരണം നല്‍കി. നമസ്തെ ഇറ്റാലിയ പ്രതിനിധികൾ ചേർന്നാണ് സ്വീകരണം നല്‍കിയത്.
കേന്ദ്രസഹമന്ത്രി ജോര്‍ജ്ജ് കുര്യന്‍, മുന്‍ കേന്ദ്ര മന്ത്രി രാജിവ് ചന്ദ്രശേഖര്‍, കൊടിക്കുന്നില്‍ സുരേഷ് എംപി, യുവ മോർച്ചകേന്ദ്ര ജനറൽ സെക്രട്ടറി അനൂപ് ആൻ്റണി ജോസഫ് , അനിൽ ആൻ്റണി, ടോം വടക്കൻ, എന്നിവരടങ്ങുന്ന കേന്ദ്രസര്‍ക്കാര്‍ പ്രതിനിധിസംഘത്തിനും ഏഷ്യാനെറ്റ് ന്യൂസ് ചീഫ് എഡിറ്റർ വിനു വി ജോണിനെയും നമസ്തെ ഇറ്റാലിയ പ്രതിനിധികൾ സ്വീകരിച്ചു.
ആർച്ച് ബിഷപ് മാർ ജോർജ് ജേക്കബ് കൂവക്കാടിന്റെ കർദിനാൾ സ്ഥാനാരോഹണം ഇന്നു നടക്കും. വൈദികനായിരിക്കെ നേരിട്ടു കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെടുന്ന ഇന്ത്യയിൽനിന്നുള്ള ആദ്യ പുരോഹിതനാണു ചങ്ങനാശേരി അതിരൂപതാംഗമായ മാർ ജോർജ് ജേക്കബ് കൂവക്കാട് (51). സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ വത്തിക്കാൻ സമയം ഇന്നു വൈകിട്ട് 4ന് (ഇന്ത്യൻ സമയം രാത്രി 8.30) നടക്കുന്ന ചടങ്ങുകളിൽ ഫ്രാൻസിസ് മാർപാപ്പ മുഖ്യകാർമികത്വം വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: