പ്ലസ്ടുകാര്‍ക്ക് 2025 ജനുവരി ബാച്ചിലേക്ക് ജനുവരി 2 നകം അപേക്ഷിക്കാം
അപേക്ഷാ ഫീസ് 3000 രൂപ, എസ്‌സി/എസ്ടി/
പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് 1500 രൂപ
പട്ടികവിഭാഗത്തില്‍പ്പെടുന്ന ഭിന്നശേഷിക്കാര്‍ക്ക് ഫീസ് 750 രൂപ
വിശദവിവരങ്ങള്‍ https://study.iitm.ac.in/admissions ല്‍ ലഭിക്കും
ഐഐടി മദ്രാസ് 2025 ജനുവരി ബാച്ചിലേക്കുള്ള ബിഎസ് ഡാറ്റാ സയന്‍സ് ആന്റ് ആപ്ലിക്കേഷന്‍സ് ഓണ്‍ലൈന്‍ പ്രോഗ്രാം പ്രവേശനത്തിനായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പ്ലസ്ടു/തത്തുല്യ പരീക്ഷ പാസായവര്‍ക്കും ത്രിവത്‌സര അംഗീകൃത ഡിപ്ലോമാകാര്‍ക്കും അപേക്ഷിക്കാം. 11-ാം ക്ലാസ് ഫൈനല്‍ പരീക്ഷയെഴുതിയവരെയും പരിഗണിക്കും. എന്നാല്‍ പ്രോഗ്രാമില്‍ ചേരുന്നതിന് 12-ാം ക്ലാസ് വിജയിച്ചിരിക്കണം. പത്താം ക്ലാസില്‍ മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ് വിഷയങ്ങള്‍ പഠിച്ചിരിക്കണമെന്നുണ്ട്. പ്ലസ്ടു തലത്തില്‍ ഗ്രൂപ്പോ/സ്ട്രീമോ/ബോര്‍ഡോ അക്കാഡമിക് പശ്ചാത്തലമോ പ്രായമോ പ്രശ്‌നമില്ല. ജനുവരി 2 വരെ അപേക്ഷകള്‍ സ്വീകരിക്കും.
അപേക്ഷാ ഫീസ് 3000 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 1500 രൂപ. പട്ടികവിഭാഗത്തില്‍പ്പെട്ട ഭിന്നശേഷിക്കാര്‍ക്ക് 750 രൂപ മതി. പ്രവേശന സംബന്ധമായ സമഗ്രവിവരങ്ങളും രജിസ്‌ട്രേഷന്‍, സെലക്ഷന്‍ നടപടികളും https://study.iitm.ac.in/admissions ല്‍ ലഭിക്കും.
ബിഎസ് ഡാറ്റാ സയന്‍സ് ആന്റ് ആപ്ലിക്കേഷന്‍സിന് നാലു തലങ്ങളുണ്ട്- ഫൗണ്ടേഷന്‍, ഡിപ്ലോമ, ഡിഗ്രി (ബിഎസ്‌സി പ്രോഗ്രാമിങ് ആന്റ് ഡാറ്റാ സയന്‍സ്), ഡിഗ്രി (ബിഎസ് ഡാറ്റാ സയന്‍സ് ആന്റ് ആപ്ലിക്കേഷന്‍സ്). ഇവയെല്ലാം വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്കാണ് ബിരുദം ലഭിക്കുക. അതേസമയം ഏത് തലത്തിലും വിടുതല്‍ ചെയ്യാവുന്ന ‘ഫ്‌ളെക്‌സിബിലിറ്റി’ ഈ പ്രോഗ്രാമിനുണ്ട്. ഫൗണ്ടേഷന്‍ പൂര്‍ത്തിയാക്കി പിരിയുന്നവര്‍ക്ക് ഫൗണ്ടേഷന്‍ സര്‍ട്ടിഫിക്കറ്റും ഡിപ്ലോമ തലം പൂര്‍ത്തിയാക്കുന്നവര്‍ക്ക് േപ്രാഗ്രാമിങ് അല്ലെങ്കില്‍ ഡാറ്റാ സയന്‍സില്‍ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റും ബിഎസ്‌സി/ബിഎസ് തലം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ബിരുദവും സമ്മാനിക്കും. കോഴ്‌സ് ഘടനയും കാലയളവും അസൈന്‍മെന്റുമെല്ലാം വെബ്‌സൈറ്റിലുണ്ട്. പഠനത്തിനായി ഇന്റര്‍നെറ്റ് കണക്ഷനുള്ള കമ്പ്യൂട്ടര്‍/ലാപ്‌ടോപ്പ് അത്യാവശ്യമാണ്. ഫൗണ്ടേഷന്‍ കോഴ്‌സ് പ്രവേശനത്തിന് 2025 ഫെബ്രുവരി 23 ന് നടത്തുന്ന ക്വാൡഫൈയര്‍ (യോഗ്യതാ നിര്‍ണയ) പരീക്ഷ പാസാകണം. അടുത്തിടെ ജെഇഇ അഡ്വാന്‍സ്ഡ് അഭിമുഖീകരിച്ചിട്ടുള്ളവര്‍ക്ക് നേരിട്ട് പ്രവേശനം ലഭിക്കും.
വിവിധ തലങ്ങളിലുള്ള കോഴ്‌സുകളുടെ ടേം എക്‌സാമിനേഷന് ഇന്ത്യക്കകത്തും പുറത്തും പരീക്ഷാകേന്ദ്രങ്ങളുണ്ട്. കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട് പരീക്ഷാകേന്ദ്രങ്ങളാണ്. ഫീസ് ഘടന: ഫൗണ്ടേഷന് 32000 രൂപ, ഡിപ്ലോമ- 94500 രൂപ, ബിഎസ്‌സി ഡിഗ്രി- 2,27,000 രൂപ, ബിഎസ് ഡിഗ്രി- 3,51,000 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്കും അപ്‌ഡേറ്റുകള്‍ക്കും വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: