Kerala

ക്രിസ്മസ് -പുതുവത്സര ബമ്പര്‍ ലോട്ടറി അച്ചടി നിര്‍ത്തി

ലോട്ടറിയുടെ സമ്മാന ഘടനയില്‍ മാറ്റം വരുത്തിയിനെ ചൊല്ലിയുളള പ്രശ്‌നങ്ങളാണ് കാരണം

Published by

തിരുവനന്തപുരം:ക്രിസ്മസ് -പുതുവത്സര ബമ്പര്‍ ലോട്ടറി അച്ചടിക്കുന്നത് നിര്‍ത്തി. ആശയക്കുഴപ്പമാണ് കാരണം.

ലോട്ടറിയുടെ സമ്മാന ഘടനയില്‍ മാറ്റം വരുത്തിയിനെ ചൊല്ലിയുളള പ്രശ്‌നങ്ങളാണ് കാരണം. ലോട്ടറി ഏജന്റുമാര്‍ സമ്മാനഘടനയിലെ മാറ്റത്തെ ചൊല്ലി പ്രതിഷേധത്തിലാണ്.

1000, 2000 രൂപയുടെ സമ്മാനങ്ങള്‍ കുറച്ചത് ലോട്ടറിയെ അനാകര്‍ഷകമാക്കുമെന്ന് ഏജന്റുമാര്‍ പറയുന്നു.സമ്മാന ഘടന മാറ്റിയാല്‍ ജനങ്ങള്‍ ലോട്ടറി വാങ്ങില്ലെന്നും ഏജന്റുമാര്‍ പറയുന്നു.

പൂജ ബമ്പര്‍ കഴിഞ്ഞ ദിവസം നറുക്കെടുത്തിരുന്നു. സാധാരണ ഗതിയില്‍ ക്രിസ്മസ് -പുതുവത്സര ബമ്പര്‍ ടിക്കറ്റ് ഇതിനൊപ്പം പ്രകാശനം ചെയ്യേണ്ടതാണ്.എന്നാല്‍ ഇത്തവണ ഇതുണ്ടായില്ല

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by