രാജ്യത്തോടുള്ള സ്നേഹത്തിന്റെയും അർപ്പണബോധത്തിന്റെയും വികാരം ഓരോ ഭാരതീയന്റെയും ഹൃദയത്തിൽ പതിഞ്ഞിരിക്കുന്നു. ഇപ്പോഴിതാ രാജ്യസ്നേഹം പ്രകടമാകും വിധത്തിൽ വന്ദേമാതരം പാടുന്ന മിസോറാം പെൺകുട്ടിയുടെ ദൃശ്യങ്ങൾ വൈറലാകുന്നു.
ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ വടക്കുകിഴക്കൻ ഇന്ത്യയിലെ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഗാനം ആസ്വദിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. 2024 ഡിസംബർ 6 മുതൽ 8 വരെയാണ് അഷ്ടലക്ഷ്മി മഹോത്സവം ആഘോഷിക്കുന്നത്. മിസോറാം സ്വദേശിനിയായ എസ്തർ ഹൻമേറ്റ് പാടുന്ന രീതിയും ഏവരെയും ആകർഷിക്കുന്നതാണ്.
നേരത്തെ, എആർ റഹ്മാന്റെ ‘വന്ദേമാതരം’ ഗാനം ആലപിക്കുന്ന എസ്തറിന്റെ വീഡിയോ മിസോറാം മുൻ മുഖ്യമന്ത്രി ഷെയർ ചെയ്തിരുന്നു., നിങ്ങൾ ഒരു ഇന്ത്യക്കാരനാണെന്നതിൽ അഭിമാനിക്കുക. എന്ന കുറിപ്പും ഒപ്പമുണ്ടായിരുന്നു. ഇതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വീഡിയോ പങ്കുവെച്ചിരുന്നു. എസ്തറിന്റെ YouTube ചാനലിന് 61,000 സബ്‌സ്‌ക്രൈബർമാരുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക