തിരുവനന്തപുരം:വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ സര്‍ക്കാര്‍ വെട്ടി നീക്കിയ ഭാഗങ്ങള്‍ പുറത്തു വരുൂന്നു.ഒഴിവാക്കിയ ഭാഗങ്ങള്‍ ശനിയാഴ്ച കൈമാറുമെന്ന് വിവരാവകാശ കമ്മീഷന് അറിയിച്ചു.
വിവരാവകാശ നിയമ പ്രകാരം, വെട്ടിമാറ്റിയ ഭാഗങ്ങള്‍ ഉള്‍പ്പെടെ നല്‍കണമെന്നാവശ്യപ്പെട്ട് അപ്പീല്‍ നല്കിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഈ ഭാഗങ്ങള്‍ നല്‍കും. വിവരാവകാശ കമ്മീഷന് ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചതിന് പുറമെ ചില ഖണ്ഡികകള്‍ സര്‍ക്കാര്‍ സ്വന്തം നിലയില്‍ ഒഴിവാക്കിയിരുന്നു.
49 മുതല്‍ 53വരെയുള്ള പേജുകളായിരുന്നു സര്‍ക്കാര്‍ സ്വന്തം നിലയില്‍ വെട്ടി നീക്കിയത്. ഈ ഭാഗങ്ങളായിരിക്കും നാളെ കൈാറുക. മാധ്യമപ്രവര്‍ത്തകരുടെ അപ്പീലുകള്‍ പരിഗണിച്ച് വിവരാവകാശ കമ്മീഷണറാണ് നിര്‍ണായക തീരുമാനമെടുത്തത്..
പ്രതികരിക്കാൻ ഇവിടെ എഴുതുക: