ബെംഗളൂരു : ഹിജാബ് വിവാദങ്ങൾക്കിടയിൽ ഉഡുപ്പിയിലെ കോളേജിൽ ‘അല്ലാഹു അക്ബർ’ വിളിച്ച പെൺകുട്ടിയാണ് മുസ്‌കാൻ ഖാൻ . എന്നാൽ അന്നത്തെ സംഭവത്തിനു ശേഷം തന്റെ ബന്ധുക്കൾ തന്നെ തങ്ങളെ പരിഹസിച്ചുവെന്ന മുസ്കാന്റെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും പ്രചരിക്കുന്നത് .
“ അന്നത്തെ സംഭവത്തിനു ശേഷം ഞാൻ കോളേജ് പഠനം നിർത്തി . കുറെ പേർ അഭിനന്ദിച്ചു . വിദേശത്ത് പഠിക്കാനുള്ള ഓഫറുകൾ ലഭിച്ചു . എന്നാൽ പിന്നീട് ബന്ധുക്കൾ തന്നെ കോളേജിൽ പഠിക്കാൻ അയക്കരുതെന്ന് പറഞ്ഞു . .സ്വന്തം ആളുകൾ തന്നെ ഞങ്ങളെ ശപിച്ചുകൊണ്ടിരുന്നു. അവർ അച്ഛനെ കളിയാക്കാറുണ്ടായിരുന്നു. പല ബന്ധുക്കളും ഭീഷണിപ്പെടുത്തി‘ യെന്നും മുസ്കാൻ പറഞ്ഞു.
ഹിജാബ് നമ്മുടെ സംസ്കാരമാണ്. അത് നമ്മുടെ അവകാശമാണ് . ഹിജാബ് ഞങ്ങളുടെ മതമാണ്, ഞങ്ങൾ അത് പിന്തുടരേണ്ടതുണ്ട്. ഹിജാബ് നിരോധനം കാരണം പല പെൺകുട്ടികളും അവരുടെ വീടുകളിൽ തന്നെ തുടരാൻ നിർബന്ധിതരായി. ഒരു വർഷത്തോളം ഞാൻ കോളേജിൽ പോയിട്ടില്ലെന്നും മുസ്കാൻ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: