ലണ്ടൻ ; ബ്രിട്ടനിൽ ഇംഗ്ലണ്ടിലും വെയിൽസിലും നവജാത ശിശുക്കളുടെ പേരുകളിൽ ഒന്നാം സ്ഥാനം മുഹമ്മദിന്. നോഹ, ഒലിവർ തുടങ്ങിയ എക്കാലത്തെയും ജനപ്രിയമായ പേരുകളെ പിന്നിലാക്കിയാണ് .ഓഫിസ് ഓഫ് നാഷനൽ സ്റ്റാറ്റിസ്റ്റിക്സ് കഴിഞ്ഞദിവസം പുറത്തു വിട്ട രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത് . ഇംഗ്ലണ്ടിലും വെയിൽസിലുമായി 2023ൽ ജനിച്ച ആൺകുട്ടികളിൽ 4661 പേർക്കാണ് മുഹമ്മദ് എന്നോ മൊഹമ്മദ് എന്നോ പേരുള്ളത്. രണ്ടാം സ്ഥാനം ലഭിച്ച നോഹ എന്ന പേരുള്ളത് 4382 പേർക്കാണ്.
2016 മുതൽ മുഹമ്മദ് എന്ന പേര് ആദ്യ പത്തിൽ ഇടംപിടിച്ചിരുന്നെങ്കിലും ആദ്യമായാണ് ഒന്നാമത് എത്തുന്നത് . യൂറോപ്യൻ രാജ്യങ്ങളിലും ഇസ്ലാമികവത്ക്കരണം ശക്തമാകുന്നതായി മുൻപ് റിപ്പോർട്ടുകൾ വന്നിരുന്നു . ബ്രിട്ടൻ, കാനഡ, ഓസ്‌ട്രേലിയ, യുഎസ് എന്നിവയുൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളിൽ ഒട്ടേറെ ക്രിസ്ത്യൻ പള്ളികൾ മസ്ജിദുകളാക്കി മാറ്റി .
പള്ളികൾ വാങ്ങുന്നതിലും മസ്ജിദുകളാക്കി മാറ്റുന്നതിലും ആഫ്രിക്കൻ അറബ് മേഖലയിൽ നിന്നും പടിഞ്ഞാറൻ മുസ്ലീം ഗ്രൂപ്പുകൾക്ക് കോടിക്കണക്കിന് ഡോളർ നൽകുന്നുണ്ട്. കാനഡയിൽ മാത്രം കഴിഞ്ഞ 20 വർഷത്തിനിടെ, 12 ഓളം പള്ളികൾ മസ്ജിദുകളാക്കി മാറ്റി.
തുർക്കിയുടെ തലസ്ഥാന നഗരമായ ഇസ്‌താംബുളിൽ ഓർത്തഡോക്സ് ക്രിസ്ത്യൻ കത്തീഡ്രൽ ആയി നിർമ്മിച്ച ഹാഗിയ സോഫിയ പിന്നീട് ഒരു മുസ്ലിം പള്ളിയായി പരിവർത്തനം ചെയ്യപ്പെട്ടതും ഇസ്ലാമിക വത്ക്കരണത്തിന്റെ ഭാഗമാണ്.
വടക്കുപടിഞ്ഞാറൻ ലണ്ടനിലെ വെംബ്ലി സെൻട്രൽ മസ്ജിദ് , കാനഡയിൽ, ടൊറന്റോയിലെ 56 ബൂസ്റ്റഡ് ഏവേയിൽ സ്ഥിതിചെയ്യുന്ന മസ്ജിദ് , ലിങ്കൺ റോഡ് യുണൈറ്റഡിലെ മസ്ജിദ് എന്നിവയും ആദ്യ കാലത്ത് ക്രിസ്ത്യൻ പള്ളികളായിരുന്നു .ചർച്ച്‌ലീഡർഷിപ്പ് ഓർഗനൈസേഷന്റെ റിപ്പോർട്ട് പ്രകാരം, യുണൈറ്റഡ് സ്റ്റേറ്റ്സിൽ പ്രതിവർഷം 4,000 പള്ളികളാണ് അടച്ചു പൂട്ടുന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: