തിരുവനന്തപുരം : ജനത്തിരക്കേറിയ കിഴക്കേകോട്ടയില്‍ രണ്ട് ബസുകള്‍ക്കിടയില്‍ ഞെരിഞ്ഞമര്‍ന്ന് യുവാവിന് ദാരുണാന്ത്യം. കേരള ബാങ്ക് ജീവനക്കാരന്‍ ഉല്ലാസ് ആണ് മരിച്ചത്.
റോഡ് മുറിച്ചുകടക്കുന്നതിനിടെ കെഎസ്ആര്‍ടിസി ബസിനും സ്വകാര്യ ബസിനും ഇടയില്‍ കുടുങ്ങുകയായിരുന്നു യുവാവ്.
സ്വകാര്യ ബസ് ഓവര്‍ടേക്ക് ചെയ്തപ്പോഴാണ് ഉല്ലാസ് അപകടത്തില്‍ പെട്ടത്. പൊലീസ് വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ട് ബസ് ഡ്രൈവര്‍മാരെയും ഫോര്‍ട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: