ബെംഗളൂരു: അല്ലു അർജുന്റെ ഏറ്റവും പുതിയ ചിത്രം പുഷ്പ 2 നിയമവിരുദ്ധമായി പ്രദർശിപ്പിച്ച 42 തീയറ്ററുകൾക്ക് നോട്ടീസ് അയച്ച് സിറ്റി പോലീസ്. ബെംഗളൂരുവിലെ മുഴുവൻ തീയറ്ററുകളും രാവിലെ ആറു മണി മുതൽ മാത്രമേ സിനിമ സ്ക്രീൻ ചെയ്യാൻ പാടുള്ളുവെന്ന് കർണാടക ഡിജിപി നിർദേശിച്ചിരുന്നു. എന്നാൽ നിർദേശം ലംഘിച്ച് പുലർച്ചെ 4 മണിക്ക് തന്നെ ചിത്രം സ്ക്രീൻ ചെയ്ത തീയറ്ററുകൾക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
ബെംഗളൂരുവിലെ മൾട്ടിപ്ലെക്‌സ് തിയറ്ററുകളിലും ബുക്ക്‌മൈഷോയിൽ ഷെഡ്യൂൾ ചെയ്ത സമയത്തിന് അനുസൃതമല്ലാത്ത ഫിലിം ഷോകൾ ഉണ്ടായിരുന്നതായി പോലീസ് പരിശോധനയിൽ കണ്ടെത്തിയിരുന്നു. കർണാടക സിനിമാ റെഗുലേഷൻ ആക്‌ട് പ്രകാരം രാവിലെ 6.30ന് ശേഷമേ സിനിമാ പ്രദർശനം ആരംഭിക്കാൻ പാടുള്ളു. ബുക്ക്‌മൈഷോ ഓൺലൈൻ പോർട്ടൽ വഴി രാവിലെ 6.30ന് മുമ്പ് സിനിമാ പ്രദർശനത്തിനുള്ള ടിക്കറ്റ് വിൽക്കുന്നത് നിയമവിരുദ്ധമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: